എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്ണി ദിനകറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്പെയിനിലും പോര്‍ച്ചുഗലിലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജയ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോള്‍ റ്റാറ എന്ന കഥാപാത്രത്തെ പാര്‍വ്വതി അവതരിപ്പിക്കും. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. റോഷ്ണി ദിനകര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോഷ്ണി ദികര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: