മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളിമൂങ്ങയുടെ വിജയത്തോടെ ഹിറ്റ് സംവിധായകരുടെ പട്ടികയിലിടം നേടിയ സംവിധായകനാണ് ജിബു ജേക്കബ്. ബാംഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ച സോഫിയ പോളാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മീനയാണ് നായിക. അനൂപ് മേനോനും സ്രിന്ധയും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. പി.സിന്ധുരാജിന്റേതാണ് തിരക്കഥ. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: