രഞ്ജിത് ശങ്കര്‍ – ജയസൂര്യ ടീമിന്റെ ‘പ്രേതം’ വരുന്നു. ചിരിപ്പിക്കുന്നതിനോടൊപ്പം തന്നെ അല്‍പ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് ട്രെയിലര്‍. ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജോണ്‍ ഡോണ്‍ ബോസ്കോ എന്നാണ് കഥാപാത്രത്തിന്റെ പേര്.
അജു വര്‍ഗീസ്, പേളി മാനി, ജിപി, ഷറഫുദ്ദീന് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. മലയാള സിനിമയില്‍ ഇതുവരെയുള്ള ഹൊറര്‍ ചിത്രങ്ങളുടെയെല്ലാം ശൈലി തിരുത്തിയെഴുതുന്ന രീതിയിലാണ് രഞ്ജിത് ശങ്കര്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ സംസാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: