ന്യൂദല്‍ഹി: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തുര്‍ക്കിയിലെ ഭാരതീയര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ ഭാരത പൗരന്മാര് ഇറങ്ങരുതെന്ന് തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തുന്നതുവരെ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാനാണ് നിര്‍ദേശം. ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതീയര്‍ക്ക് അങ്കാറയിലേക്ക് +905303142203 എന്ന നമ്പറിലും ഇസ്താംബുളിലേക്ക് +905305671095 എന്ന നമ്പറിലും ബന്ധപ്പെടാം.
ലോക സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ സംഘം ഇപ്പോള്‍ തുര്‍ക്കിയിലാണ്. 45 അംഗ സംഘത്തില്‍ 13 പേര് മലയാളികളാണ്. തുര്‍ക്കിയുടെ പല ഭാഗങ്ങളിലും ജനങ്ങളും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളില്‍ 60 പേര് മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുര്‍ക്കി പാര്‍ലമെന്റിനു നേര്‍ക്കു ബോംബ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: