കണ്ണൂര്‍: ഇരുമുന്നണികളും രാഷ്ട്രീയവഞ്ചന സ്വീകരിച്ച സാഹചര്യത്തില്‍ എന്‍ഡിഎയുമായി സഹകരിക്കാന്‍ ആര്‍എസ്പി യുണൈറ്റഡ് തയ്യാറെടുക്കുന്നു. സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി 26ന് ജില്ലാതല കണ്വെന്ഷന് വിളിച്ചുചേര്‍ക്കാനും ‘കേരള രാഷ്ട്രീയം ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കാനും കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റുഹോമില്‍ ചേര്‍ന്ന ആര്‍എസ്പി യുണൈറ്റഡ് ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇ.വി.ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി.ബിന്റോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി.മോഹനന്, ഗിരിഷ്കുമാര്‍ ടി. കൂവേരി, ബാലന് വാഴക്കാട്ട്, പി.ഗോപിനാഥന്, കെ.ജെ.കുഞ്ഞുമോള്‍, കെ.ഇ.രാജന്, ജിന്റോ വടക്കേത്ത്, എം.മഞ്ജുള, രാധാകൃഷ്ണന് കടൂര്‍, ഇ.ജെ.ചാക്കോ, സിബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: