Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാനുള്ള നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 08:37 pm IST
inVicharam

കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളില്‍ ഗണ്യമായ സ്വാധീനമുള്ള പ്രസ്ഥാനമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം അഥവാ എസ്എന്‍ഡിപി യോഗം. ഗുരുദേവന്‍ അരുളിചെയ്തതുപോലെ സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും സമുദായത്തെയും സമൂഹത്തെ ആകെയും യോഗം സജ്ജരാക്കുന്നു. ദശാബ്ദങ്ങളായി നിശബ്ദമായും നിരന്തരമായും നടന്നുപോന്ന ഈ പ്രക്രിയ സക്രിയമായത് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായതുമുതലാണ്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ജനസമൂഹത്തെ ശാക്തീകരിക്കുന്നതിന് നടപ്പിലാക്കിയ നിരവധി പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് മൈക്രോ ഫിനാന്‍സ്.

ഒരു വ്യാഴവട്ടത്തിലേറെയായി അത് നല്ലരീതിയില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സംരംഭം മുടക്കംകൂടാതെ നടന്നുപോകുമ്പോള്‍ അസൂയാലുക്കള്‍ തലപൊക്കുന്നത് സ്വാഭാവികം. കത്തുകളും ഊമക്കത്തുകളും പരാതികളും നിരവധി വന്നെങ്കിലും അവയെല്ലാം ഉത്തരവാദിത്തബോധമുള്ളവര്‍ തള്ളിക്കളയുകയായിരുന്നു. കാരണം മൈക്രോ ഫിനാന്‍സ് സംവിധാനംവഴി ആശ്വാസം കൊള്ളുന്നവര്‍ അടിസ്ഥാന വര്‍ഗമാണെന്നതുകൊണ്ടുതന്നെ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇത് സംബന്ധിച്ച് നിജസ്ഥിതി കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി. നാളിതുവരെ ഏകദേശം രണ്ടായിരത്തി എഴുന്നൂറ് കോടിരൂപയോളം വിവിധ ബാങ്കുകളില്‍നിന്നായി 75000 എസ്എച്ച്ജികളിലൂടെ വിതരണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍നിന്നും വായ്‌പ അനുവദിച്ചത്.

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന എസ്എന്‍ഡിപി യോഗത്തിന് ലഭ്യമായ മൈക്രോ ഫിനാന്‍സ് ലോണുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍ എസ്എന്‍ഡിപി യോഗത്തിന് 2003 മുതല്‍ ഏഴുതവണകളായി 10 കോടിരൂപയും 2014 ജൂണില്‍ അഞ്ചുകോടിരൂപയും ഉള്‍പ്പെടെ മൊത്തം 15 കോടിരൂപ മാത്രമാണ് ആകെ ലഭിച്ചത്. ഇതാവട്ടെ ബാങ്കുകളില്‍നിന്ന് ആകെ കൊടുത്ത തുകയുടെ 0.55% മാത്രമാണ്. ഇത് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനില്‍നിന്നും എസ്എന്‍ഡിപി യോഗത്തിന്റെ അക്കൗണ്ടിലേക്ക് എട്ട് ഗഡുക്കളായി ലഭിച്ചു എന്നാണ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്. ഈ വായ്‌പ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച അതേ വ്യവസ്ഥയില്‍ തന്നെ എസ്എന്‍ഡിപി യൂണിയനുകള്‍ക്ക് എസ്എന്‍ഡിപി യോഗം നല്‍കി.

എസ്എച്ച്ജികള്‍ക്ക് ഈ പണം എത്തുന്നതുവരെയുള്ള എല്ലാ പ്രക്രിയകളും ചെക്ക് മുഖേനയാണ് നടന്നിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിന് മൂന്ന് ശതമാനം പലിശയ്‌ക്ക് ലഭിക്കുന്ന പണം അതേ പലിശയ്‌ക്ക് തന്നെയാണ് എസ്എച്ച്ജികള്‍ക്ക് വിതരണം ചെയ്യാനായി നല്‍കിയിട്ടുള്ളത്. നിയമപ്രകാരം എസ്എച്ച്ജികള്‍ അവരുടെ അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശയ്‌ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. പരമാവധി 36 തവണകൊണ്ട് തിരിച്ചടയ്‌ക്കണമെന്ന വ്യവസ്ഥ എസ്എന്‍ഡിപി യോഗം കൃത്യമായി പാലിച്ചുവരുന്നതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഈ പദ്ധതിയുടെ നടത്തിപ്പില്‍ ഒരു ഘട്ടത്തില്‍പോലും ഒരു രൂപാപോലും പണമായി എസ്എന്‍ഡിപി യോഗത്തിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ പദ്ധതിയുടെ കണക്കുകള്‍ സുതാര്യവും, 12000ത്തില്‍ അധികം വരുന്ന യോഗ വാര്‍ഷിക പ്രതിനിധികള്‍ക്കും, എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ വരുന്ന എസ്എന്‍ഡിപി യൂണിയനുകള്‍ക്കും, എല്ലാ ശാഖായോഗാംഗങ്ങള്‍ക്കും യോഗത്തിന്റെ വാര്‍ഷിക കണക്കിന്റെ ഭാഗമായി അച്ചടിച്ച് വിതരണം ചെയ്യുന്നതായാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്. 2003 മുതല്‍ 2013വരെ 10കോടി രൂപ പലിശ സഹിതം ഒരു മുടക്കവും കൂടാതെ അടച്ചുതീര്‍ക്കുകയും 2014ല്‍ ലഭിച്ച അഞ്ച് കോടിരൂപയുടെ 36 മാസത്തെ തിരിച്ചടവില്‍ നാളിതുവരെ 22 തവണ യാതൊരുവിധ കുടിശികയുമില്ലാതെ തിരിച്ചടക്കുകയും ചെയ്തതായി ജനറല്‍ സെക്രട്ടറി വെളിപ്പെടുത്തുകയും ചെയ്യുന്നു.

യോഗത്തിന് ലോണായി ലഭിച്ചത് 15 കോടിമാത്രമാണെന്നിരിക്കെ എസ്എന്‍ഡിപി യോഗം നേതാക്കന്മാര്‍ 15 കോടിരൂപ അപഹരിച്ചു എന്ന പ്രചാരണവും ആരോപണവും അതിശയോക്തിയുള്ളതാണ്. ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. എന്തുവന്നാലും വെള്ളാപ്പള്ളി നടേശനെ കേസില്‍ കുടുക്കുക. സമൂഹമധ്യത്തില്‍ പണാപഹരണം നടത്തി എന്ന് പരത്തുക. ഇത് ചെന്നായ ആട്ടിന്‍കുട്ടിയോട് പറയുന്നതുപോലുള്ള ന്യായമാണ.് തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യത്തിന് ചേരാത്തനിലപാട് സ്വീകരിച്ചാല്‍ നശിപ്പിച്ചുകളയും എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കിയത്. അത് നടപടികളിലേക്കെത്തിച്ച് മേനിനടിക്കാനാണ് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരും വാശിയോടെ പ്രവര്‍ത്തിക്കുന്നത്.

ഒരു ദുര്‍ബല വിഭാഗത്തെ സ്വന്തംകാലില്‍ നില്‍ക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്തരാക്കിയതിന് വെള്ളാപ്പള്ളിയെ ക്രൂശിക്കുമ്പോള്‍ അതിന്റെ പിന്നിലെ ലക്ഷ്യം സമുദായത്തെ ദുര്‍ബലപ്പെടുത്തുകയാണ്. അത് അനുവദിച്ചുകൊടുക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്കാവില്ല. ഓലപ്പാമ്പുകാട്ടി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നോക്കുന്നത് ഭീരുത്വമാണ്. ഒരു സര്‍ക്കാരിനും ഇത് ഭൂഷണമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.