ഗുവാഹതി: 36 എംഎല്‍എമാരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അണിനിരത്തി അരുണാചല്‍ പ്രദേശില്‍ പുറത്താക്കപ്പെട്ട മുഖ്യമന്ത്രി കാലിഖോ പുല്‍ തനിയ്‌ക്കാണു ഭൂരിപക്ഷമെന്ന് വ്യക്തമാക്കി. ആകെ 60 എംഎല്‍എമാരുള്ളതില്‍ 43 പേരുടെ പിന്തുണ തനിയ്‌ക്കുണ്ടെന്ന് പുല്‍ പറഞ്ഞു. കുതിരക്കച്ചവടത്തിന് നബാം തുക്കി പ്രവര്‍ത്തനം തുടങ്ങിയെന്ന് പുല്‍ ആരോപിച്ചു.
കോടതിവിധിയ്‌ക്കെതിരേ ഹര്‍ജികൊടുക്കുന്നതെക്കുറിച്ച് ചര്‍ച്ച നടത്തുകയാണ്. സംസ്ഥാന നിയമമന്ത്രിതന്നെ റോഡു തടയുകയും നിയമസഭാ കവാടം തടസപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ക്രമ സമാധാനം തകരാറിലാകും, പുല്‍ പറഞ്ഞു.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയ്‌ക്ക് എളുപ്പമല്ലെന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: