Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാ മായാൻ രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2016, 12:54 pm IST
inSamskriti

ആമുഖം

നീലാംബുജ ശ്യാമള കോമളാംഗം

സീതാ സമാരോപിത വാമഭാഗം

പാണൗ മഹാസായക ചാരുചാപം

നമാമി രാമം രഘുവംശനാഥം

(നീലത്താമരപോലെ സുന്ദരവും കറുത്ത നിറമുള്ള അംഗങ്ങളോടുകൂടിയതുമായ, സീത ഇടത്തുഭാഗത്തു സ്ഥിതിചെയ്യുന്ന, രണ്ടു കൈകളിലും അമ്പും വില്ലും ധരിച്ച, രഘുകുലനാഥനായ രാമനെ ഞാന്‍ നമിക്കുന്നു)

സര്‍വ്വസദ്ഗുണ സമ്പന്നനും കരുത്തുറ്റയാളുമായ, ഒരു ഉത്തമോദാഹരണമായ, പുരുഷന്റെ ജീവിതം; ജനങ്ങള്‍ക്കായി സത്യധര്‍മ്മങ്ങളുടെ പാഠം പകര്‍ന്നുനല്‍കും വിധം സുന്ദരമായി പറയാന്‍ വാല്‍മീകി മഹര്‍ഷി ആഗ്രഹിക്കുന്നു. സമുദ്രം പോലെ ഗാംഭീര്യവും ഹിമവാനെപ്പോലെ സ്ഥിരതയുമുള്ള ശ്രീരാമന്റെ ചരിത്രം നാരദ മഹര്‍ഷി സംക്ഷിപ്തമായി പറഞ്ഞുകൊടുക്കുന്നു.

അടുത്ത ദിവസം രാവിലെ കുളിക്കാനായി പോയ മഹര്‍ഷി ഒരു ക്രൗഞ്ചപ്പക്ഷിയെ എയ്തിട്ട വേടനെ ശപിച്ചുപറഞ്ഞ വാക്യം ഒരു ശ്ലോകമായിത്തീരുന്നു. തുടര്‍ന്നെത്തിയ ബ്രഹ്മാവ് ഇതേ ഈണത്തില്‍ ശ്രീരാമകഥ എഴുതാന്‍ നിര്‍ദ്ദേശിക്കുകയും ആ കാവ്യം ചന്ദ്ര സൂര്യന്മാരും പര്‍വ്വതങ്ങളും ഉള്ള കാലത്തോളം പ്രസിദ്ധമായിത്തീരുമെന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു.

രാമകഥ ഇന്നും, സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും നവംനവങ്ങളായ ഭാവങ്ങളോടെ എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഭാരതത്തിലെ എല്ലാ ഗ്രാമങ്ങളിലും വീടുകളിലും രാമായണ വായന അതതു സ്ഥാനീയ ഭാഷകളില്‍ അനുഷ്ഠാനങ്ങളോടെ പാരായണം ചെയ്യപ്പെടുന്നു. കുടുംബ ജീവിതം, സാമൂഹ്യ വ്യവസ്ഥകളും ആചാരങ്ങളും, രാഷ്‌ട്രീയ ചിന്തനം, ഭരണകൂടാദര്‍ശം, വിദേശ ബന്ധങ്ങള്‍ എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിലും രാമായണകഥയുടെ സ്ഥായിയായ സ്വാധീനവും അടയാളവും നമുക്കിന്നും നിത്യേനയെന്നോണം കാണാം.

ഭാരതീയരുടെ നിത്യജീവിതംതന്നെ കരുപ്പിടിപ്പിക്കുന്നതില്‍ രാമായണ പാത്രങ്ങളുടെയും കഥയുടെയും പങ്ക് നിസ്തര്‍ക്കമാണല്ലോ. അങ്ങനെയുള്ള രാമായണഗ്രന്ഥം വര്‍ഷത്തിലൊരിക്കലെങ്കിലും പൂര്‍ണ്ണമായി പാരായണം ചെയ്യുന്നതിനും അതുവഴി രാമായണാദര്‍ശങ്ങളില്‍നിന്ന് ജനജീവിതത്തിലേക്ക് ഒരു പുതിയ ഊര്‍ജ്ജം പ്രസരിക്കുന്നതിനും വഴിയൊരുക്കുകയാണ് രാമായണ മാസാചരണംകൊണ്ട് നമ്മുടെ നാട്ടില്‍ ഉദ്ദേശിക്കുന്നത്.

വീടുകളില്‍ അയല്‍പക്കത്തുള്ള എട്ടുപത്തു വീട്ടുകാരെ ക്ഷണിച്ച് രാമായണ പാരായണം നടത്തുന്നത് ഒരു പുണ്യകര്‍മ്മമാണ്. അതോടൊപ്പം, വഴിതെറ്റാവുന്ന പുതിയ തലമുറയ്‌ക്കടക്കം മുഴുവന്‍ സമൂഹത്തിനും അവരുടെ തനിമയും ധര്‍മ്മവും പരിചയപ്പെടുത്താനുള്ള അവസരവുമാണ്. അതില്ലെങ്കില്‍ തന്റെ കൈയിലുള്ള രത്‌നം ഉപേക്ഷിച്ച് മറ്റുള്ളവരുടെ പക്കലുള്ള സ്ഫടിക കഷ്ണത്തെ വിലമതിക്കുന്ന കാഴ്ച നാം നിത്യേന കാണുന്നുണ്ടല്ലോ? സ്വധര്‍മ്മവും കുടുംബവും ത്യജിച്ച് താല്‍ക്കാലിക കാമസംതൃപ്തി നല്‍കുന്നവരുടെകൂടെ ഒളിച്ചോടുന്ന വാര്‍ത്തകളും നാം നിത്യേക കേള്‍ക്കുന്നു. അത്തരം പതനങ്ങള്‍ തടയാനും ആത്മഹത്യയിലേക്കു പോലും നയിക്കുന്ന വിഷാദാത്മക മനോഭാവത്തെ ഇല്ലാതാക്കാനും രാമായണത്തിനു കഴിയും.

രാമകഥയുടെ മഹിമ ഇന്ന് ഭാരതത്തില്‍ മാത്രമല്ല, നിരവധി വിദേശരാഷ്‌ട്രങ്ങളിലും അംഗീകരിക്കപ്പെട്ട സത്യമാണ്. ഇന്തോനേഷ്യക്കാരില്‍ ഹിന്ദുക്കള്‍ വളരെ ചുരുങ്ങിയ സംഖ്യയിലേ ഉള്ളു. എന്നാല്‍ അവിടെ എല്ലാ മതസ്ഥരും രാമായണം വായിക്കുന്നു. രാമലീല വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അവയിലെ കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്യുന്നു. നൂതന ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ രാമകഥയെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും എത്തിച്ചിരിക്കുന്നു. അവിടങ്ങളിലെ സാഹിത്യകൃതികളിലും സിനിമകളിലുംവരെ രാമായണ സ്വാധീനം സ്പഷ്ടമായി കാണാനവും.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.