ദമാസ്‌ക്കസ്: സിറിയയില്‍ അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സിറിയയുടെയും ജോര്‍ദാന്റെയും അതിര്‍ത്തി പ്രദേശത്തുള്ള അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കായിരുന്നു വ്യോമാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ല. എന്നാൽ റഷ്യയുടെ യുദ്ധ വിമാനങ്ങൾ ഈ മേഖലയിൽ പറന്നിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
യുഎസ് പിന്തുണ നല്‍കുന്ന വിമത ഗ്രൂപ്പായ അല്‍ ഷാര്‍ഖിയയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഈ ക്യാമ്പിലുണ്ടായിരുന്നതാണ് ആക്രമണത്തിനു കാരണമായതെന്ന് ക്യാമ്പ് അധികൃതർ പറയുന്നു.
















