Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സമരസജ്ജമായ മനസും ശരീരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:16 pm IST
in Vicharam

പി.കെ. സഹദേവന്‍ എന്ന പേര് മലബാറിലെ ഹൈന്ദവ പ്രക്ഷോഭ-സമരങ്ങളിലെ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. കടലോര സമൂഹത്തിന്റെ സാധാരണ ജീവിതസാഹചര്യങ്ങളില്‍ നിന്നുയര്‍ന്നുവന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഹിന്ദുഐക്യവേദിയുടെയും സമുന്നത നേതൃസ്ഥാനങ്ങളില്‍വരെ എത്തിയെന്ന് മാത്രമല്ല, പത്രപ്രവര്‍ത്തന മേഖലയിലും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വെള്ളയില്‍ പുതിയകടവ് കുഞ്ഞിച്ചീമ്പ കുടുംബാംഗമായ സഹദേവന്‍ 1968-ലാണ് ആര്‍എസ്എസുമായി ബന്ധപ്പെടുന്നത്.

ആര്‍എസ്എസ് തേര്‍വീട് ശാഖാ മുഖ്യ ശിക്ഷകായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം തുടര്‍ന്ന് വെള്ളയില്‍ നഗര്‍ കാര്യവാഹ്, കോഴിക്കോട് മഹാനഗര്‍ കാര്യവാഹ്, വിഭാഗ് കാര്യകാരി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.

ഹിന്ദുഐക്യവേദിയുടെ സ്ഥാപകനേതാക്കളിലൊരാളയ സഹദേവന്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദുഐക്യവേദിയുടെ പൂര്‍വരൂപമായ ഹിന്ദുമുന്നണിയുടെ ജില്ലാ കണ്‍വീനര്‍ എന്ന ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം ധീവരമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിശ്വസിച്ചിരുന്ന ആദര്‍ശത്തിനുവേണ്ടി അടിപതറാതെ ഉറച്ചുനില്‍ക്കുമ്പോഴും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി ഉറ്റസൗഹൃദം കാത്തുസൂക്ഷിക്കാനും സഹദേവന് കഴിഞ്ഞു. കോഴിക്കോട് ജന്മഭൂമി ദിനപത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ അദ്ദേഹം ഏറെക്കാലം ഫീല്‍ഡ് ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള അനുഭവം സ്വായത്തമാക്കിയ അദ്ദേഹം താമസിയാതെ ‘ക്ഷേത്രഭൂമി’ എന്ന മാസിക സ്വന്തമായി തുടങ്ങി. പ്രമുഖ എഴുത്തുകാരെ മാസികയില്‍ അണിനിരത്താനും ഉള്ളടക്കം കനമുള്ളതാണെന്ന് ഉറപ്പുവരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മാസികയുടെ സാമ്പത്തിക നിലനില്‍പ്പ് ഭദ്രമാക്കുകയും ചെയ്തു.

സമരസജ്ജമായ മനസ്സും എതിര്‍പ്പുകളെ വകവെക്കാത്ത പ്രകൃതവും ചുറ്റുമുള്ളവരില്‍ അടങ്ങാത്ത ഊര്‍ജ്ജം കരുപ്പിടിപ്പിക്കാന്‍ കഴിവുമുള്ള നേതാവായിരുന്നു സഹദേവന്‍. കടലോരത്തിന്റെ കരുത്തില്‍ കടഞ്ഞെടുത്തതായിരുന്ന ആ ജീവിതം. നിലയ്‌ക്കാത്ത അലകള്‍പോലെ എന്നും സജീവമായിരുന്നു അദ്ദേഹത്തിന്റെ മനസ്സും ശരീരവും. ഇന്ന് മഹാക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണത്തിന് പിന്നില്‍ സഹദേവന്റെ ശ്രദ്ധയും സമരനേതൃത്വവും ഉണ്ട്.

തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍ കയ്യേറിയ കച്ചവടക്കണ്ണുകള്‍ക്കുമേല്‍ പ്രദേശത്തെ ജനതയെ സംഘടിപ്പിച്ച് ആ കരുത്തിന്റെ ബലത്തില്‍ കയ്യേറ്റങ്ങളെ തുരത്തുന്നതിന് സഹദേവന് കഴിഞ്ഞു. കുനിയാത്ത ശിരസ്സും അടങ്ങാത്ത ആവേശവുമായി സഹദേവന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഇന്ന് കാണുന്ന പല ക്ഷേത്രങ്ങളുടെയും കുംഭഗോപുരങ്ങള്‍ക്ക് പിന്നിലെയും എഴുതപ്പെടാത്ത ചരിത്രം.

മമ്മിളിക്കടവ് ക്ഷേത്രം മുതല്‍ വെള്ളയില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം വരെ, നിരവധി ക്ഷേത്രങ്ങള്‍ക്ക് പിന്നിലെ സമരചരിത്രത്തില്‍ സഹദേവന്റെ സമര്‍പ്പണവും വിയര്‍പ്പുമുണ്ട്. പൊതുശ്മശാനമില്ലാതെ ഹിന്ദുക്കള്‍  ഉറ്റവരുടെ മൃതദേഹങ്ങള്‍ സ്വന്തം കൂരയുടെ അടുക്കളയ്‌ക്കുള്ളില്‍ ദഹിപ്പിക്കേണ്ടിവരുന്ന ദയനീയ സാഹചര്യത്തില്‍ നിന്ന് ഇന്ന് ജില്ലയിലുള്ള നിരവധി പൊതുശ്മശാനങ്ങള്‍ നിലനിര്‍ത്തുന്നതിലും സഹദേവന്റെ പങ്ക് അവിസ്മരണീയമാണ്.

വെസ്റ്റ്ഹില്‍ ശ്മശാനത്തിന്റെ നാലതിരുകളില്‍ കയ്യേറ്റക്കാര്‍ കടന്നാക്രമിച്ചപ്പോള്‍ അത് നിലനിര്‍ത്താന്‍ നടത്തിയ സമരം ഏറെ ശ്രദ്ധേയമായിരുന്നു. അതിനുശേഷമാണ് ആ ശ്മശാനത്തിന് നാലുഭാഗത്തും  മതിലുണ്ടായത്. അതേ ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെടുമ്പോള്‍ സഹദേവന്റെ ആത്മാവ് നിര്‍വൃതി അടയുന്നുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.