Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രണയം ഭീകരമാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 10:33 am IST
in Vicharam

കേരളത്തില്‍ മുസ്ലിം സമുദായത്തിന് മൂന്നില്‍ ഒന്ന് ഭൂരിപക്ഷമുണ്ട്. ഇന്ന്മുസ്ലിം യുവാക്കള്‍ കേരളത്തിലെയും കര്‍ണാടകയിലെയും ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ പ്രണയവലയില്‍ ചാടിച്ച്, മതപരിവര്‍ത്തനം നടത്തി, വിവാഹം കഴിച്ച് അവരെ ഇസ്ലാമിക ജിഹാദികളാക്കുന്നു.

ഒരു ഇസ്ലാമിക ഭീകരസംഘടന കാസര്‍കോട് ജില്ലയില്‍നിന്നും നിരവധിപേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മതപരിവര്‍ത്തനം ലക്ഷ്യമാക്കി നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാണെന്ന് പറയപ്പെടുന്നു. ഇന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഐഎസ് മതഭീകരവാദികളാക്കുന്നു. ഭാരതത്തില്‍നിന്നും കടത്തി മറുനാട്ടില്‍ എത്തിച്ചാണ് ഇത്. േകരളത്തില്‍നിന്നും നിരവധി പേരാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്.

പ്രണയം ഒരു മധുരവികാരമാണ്. പക്ഷെ കേരളത്തില്‍ അത് ഇന്ന് പടരുന്ന ഒരു മനോരോഗമായി മാറിയിരിക്കുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ പ്രണയമുഗ്ധരായത് പൈങ്കിളികഥകള്‍ വ്യാപകമായി പ്രചരിച്ചപ്പോഴാണ്. അന്ന് പൈങ്കിളികഥകള്‍ വായിച്ച്, പ്രണയം എന്ന ആശയത്തില്‍ മയങ്ങി, പ്രണയം നടിച്ച് വരുന്നവരുടെ വലയില്‍ വീഴുന്നവരും, പ്രണയനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളും കേരളത്തില്‍ വര്‍ധിച്ചു.

കേരളത്തില്‍ ചില അമ്മമാര്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നതുതന്നെ അവള്‍ മറ്റൊരു വീട്ടില്‍ മരുമകളായി കഴിയേണ്ടവളാണ് എന്ന ഉദ്‌ബോധനത്തോടെയാണ്. ചില അമ്മമാര്‍ തന്നെ പറയുന്നത് പെണ്‍മക്കളെ വളര്‍ത്തുന്നത് അയല്‍വക്കത്തെ വീട്ടിലെ ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതുപോലെയാണ് എന്നായിരുന്നു.

ഇന്ന് തിരക്കഥ മാറിയിരിക്കുന്നു. പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം നിലയില്‍ സിവില്‍ സര്‍വീസിലും പോലീസിലും സര്‍ക്കാര്‍ ഓഫീസുകൡലും മറ്റും ജോലി നേടി മാതാപിതാക്കളുടെ സംരക്ഷകരായി.

ഇത് പറയുമ്പോഴും ഇന്ന് പ്രണയം എന്നത് പെണ്‍കുട്ടികളെ ബാധിക്കുന്ന വ്യാധിതന്നെയാണ്. യഥാര്‍ത്ഥ പ്രണയവും വ്യാജപ്രണയവും വേര്‍തിരിച്ചറിയാനോ പ്രണയിക്കുന്ന പുരുഷന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി ചിന്തിക്കാനോ, അയാള്‍ ചതിക്കാനാണോ അല്ലെങ്കില്‍ മറ്റു വല്ല ലക്ഷ്യങ്ങളോടുകൂടിയാണോപ്രണയിക്കുന്നതെന്ന് വിവേചനബുദ്ധി ഉപയോഗിച്ച് തിരിച്ചറിയാനോ പെണ്‍കുട്ടികള്‍ക്കാകുന്നില്ല. ഇതിന് ഒരു കാരണം പെണ്‍കുട്ടികളില്‍ പലരും പ്രായപൂര്‍ത്തിപോലും ആകാത്തവരാണ് എന്നതാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് പെണ്‍കുട്ടികള്‍ നേരിട്ട ഏറ്റവും വലിയ വിപത്ത് അവര്‍ പെണ്‍വാണിഭത്തിന്റെ ഇരകളാകുന്നു എന്നായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ആദ്യത്തെ പെണ്‍വാണിഭം സൂര്യനെല്ലി കേസായിരുന്നല്ലോ.

അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് പ്രണയം നടിച്ചത് അവള്‍ സ്‌കൂളിലേക്ക് പോയിരുന്ന ബസ്സിലെ കിളിയായിരുന്നു. അവളെ വിവാഹം കഴിച്ചുകൊള്ളാമെന്ന് പ്രലോഭിപ്പിച്ച് ആഭരണങ്ങളും അമ്മയുടെ തലയിണയ്‌ക്കടിയിലെ പണവും എടുത്ത് അവള്‍ വീട് വിട്ട് ഇറങ്ങിവന്നപ്പോള്‍ രാജു എന്ന കിളി അപ്രത്യക്ഷനായി. പകരം അവളുടെ രക്ഷക്കെന്ന വ്യാജേന എത്തിയ സ്ത്രീ അവളെ ധര്‍മ്മരാജന്‍ എന്ന വക്കീലിന് വിറ്റു; 2000 രൂപയ്‌ക്ക്. പെണ്‍വാണിഭത്തിന്റെ അറിയപ്പെടുന്ന തുടക്കം അതാണ്. പിന്നീട് പ്രണയവലയില്‍ കുടുങ്ങിയും മറ്റും കേരളത്തില്‍ പെണ്‍വാണിഭം കൊഴുത്തതിന്റെ തെളിവായിരുന്നല്ലോ ശോഭാ ജോണും പറവൂര്‍ പെണ്‍വാണിഭവും.

ഇന്ന് പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നത് വ്യാജപ്രണയത്തില്‍ മുഗ്ധരാകുമ്പോഴാണ്. കേരളീയര്‍ അഭ്യസ്തവിദ്യരായിട്ടും, മാധ്യമങ്ങള്‍ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റി വാചാലമായിട്ടും പെണ്‍കുട്ടികള്‍ ഇന്നും ചതിക്കപ്പെടുകയാണ്. ഇപ്പോള്‍ അവരെ ചതിക്കുന്നത് ഭീകരവാദത്തിലേക്കാനയിക്കാനാണ്. പെണ്‍കുട്ടികള്‍ ഇന്ന് ചതിക്കപ്പെടുന്ന അവസ്ഥയുടെ പേരാണ് ‘ലൗ ജിഹാദ്.’ മുസ്ലിം യുവാക്കള്‍ ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി അവരെ മദ്രസകളിലെത്തിച്ച് മതംമാറ്റി വിവാഹം കഴിക്കുന്നതിന്റെ ഓമനപ്പേരായിരുന്നു ലൗ ജിഹാദ്. ലൗ ജിഹാദില്‍ കുടുങ്ങി ഐഎസ് എന്ന ഭീകരസംഘടനയുടെ ജിഹാദിന്റെ ഇരകളായി മാറുന്നത് പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളുമാണ്.

കേരളത്തില്‍ മുസ്ലിം സമുദായത്തിന് മൂന്നില്‍ ഒന്ന് ഭൂരിപക്ഷമുണ്ട്. ഇന്ന് മുസ്ലിം യുവാക്കള്‍ കേരളത്തിലെയും കര്‍ണാടകയിലെയും ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ പ്രണയവലയില്‍ ചാടിച്ച്, മതപരിവര്‍ത്തനം നടത്തി, വിവാഹം കഴിച്ച് അവരെ ഇസ്ലാമിക ജിഹാദികളാക്കുന്നു. ഒരു ഇസ്ലാമിക ഭീകരസംഘടന കാസര്‍കോട് ജില്ലയില്‍നിന്നും നിരവധിപേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മതപരിവര്‍ത്തനം ലക്ഷ്യമാക്കി നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാണെന്ന് പറയപ്പെടുന്നു.

ഇന്ന് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഐഎസ് മതഭീകരവാദികളാക്കുന്നു. ഭാരതത്തില്‍നിന്നും കടത്തി മറുനാട്ടില്‍ എത്തിച്ചാണ് ഇത്. േകരളത്തില്‍നിന്നും നിരവധി പേരാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക, മറ്റുള്ളവരെ അംഗമാകാന്‍ പ്രേരിപ്പിക്കുക മുതലായവയാണ് ഇവരുടെ രീതി. പാലക്കാട്ടുനിന്നും സ്ഥലംവിട്ട സംഘത്തിലെ നിമിഷ മതംമാറി ഫാത്തിമയായി.

പാലക്കാട്ടുകാരായ രണ്ട് ചെറുപ്പക്കാരുടെ കൂട്ടത്തിലാണ് ഫാത്തിമയും അപ്രത്യക്ഷമായത്. വരാപ്പുഴ സ്വദേശിയായ യുവതി വിവാഹബന്ധം ഉപേക്ഷിച്ചാണ് മറ്റൊരാള്‍ക്കൊപ്പം ഐഎസിലേക്ക് പോയതായി കരുതപ്പെടുന്നത്. കൂട്ട തിരോധനത്തില്‍പ്പെട്ടവരില്‍ ഒന്‍പതുപേര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്കാണ് കടന്നത്. ഡോ. സക്കീര്‍ നായിക് എന്ന മതപ്രബോധകനും പോലീസ് നിരീക്ഷണത്തിലാണ്. കേരളത്തില്‍ ‘ലൗ ജിഹാദ് ‘ വ്യാപകമായപ്പോള്‍ ‘ഹിന്ദു ഹെല്‍പ്പ് ലൈന്‍’ എന്ന സംഘടന ഇതില്‍ ഇടപെട്ട് പല ഹിന്ദു യുവതികളെയും രക്ഷിച്ച കഥ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലൗജിഹാദില്‍ പെട്ട പെണ്‍കുട്ടികളെ പോലീസിന്റെ സഹായത്തോടെ തിരിച്ച് കൊണ്ടുവന്ന കൗണ്‍സിലിങ് നടത്തി മാതാപിതാക്കള്‍ക്ക് കൈമാറിയിരുന്നു. ലൗജിഹാദില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മദ്രസകളില്‍ എത്തിച്ച് ബ്രെയിന്‍ വാഷ് ചെയ്താണ് മതപരിവര്‍ത്തനം നടത്തിയിരുന്നത്. യുഎയില്‍ നിന്നും മതപരിവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഒരു ഹൈദരാബാദി സ്വദേശിനിയെ ഭാരതത്തിലേക്ക് നാടുകടത്തിയത് അവര്‍ ഐഎസിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നതിനാലാണ്. ഇന്നവര്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്.

പാക്കിസ്ഥാനിലെ ഐഎസ്‌ഐയും ഹഫീസ് സയിദിന്റെ ജെയുഡിയും ചേര്‍ന്നാണ് അഫ്ഷ ജബിന്‍ എന്ന ഹൈദരാബാദി യുവതിയെ റിക്രൂട്ടിങ് ഏജന്റാക്കിയത്. നിക്കോള്‍ ജോസഫ് എന്ന പേരില്‍ പ്രവര്‍ത്തിച്ച് അവര്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിവന്നിരുന്നു.

2009-ഒക്‌ടോബറോടെ 4500 കേരള പെണ്‍കുട്ടികള്‍ മുസ്ലിം മതം സ്വീകരിച്ചിരുന്നു. നാലുകൊല്ലംകൊണ്ട് 3000-4000 നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടന്നതായി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ പറഞ്ഞിരുന്നു.

എല്ലാം പ്രണയക്കുരുക്കില്‍പ്പെട്ട പെണ്‍കുട്ടികളായിരുന്നു. കോളേജുകളില്‍ എന്‍ഡിഎഫ് ഇസ്ലാംമത പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. ഇപ്പോള്‍ 20 മലയാളികള്‍ ഗള്‍ഫില്‍നിന്നും ഐഎസില്‍ ചേര്‍ന്നിട്ടുണ്ടത്രെ. മെഡിക്കല്‍-എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥികളും ഇതില്‍പ്പെടുന്നു.

‘ലൗ ജിഹാദി’നെപ്പറ്റി ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചിരിക്കുന്നു. 2009 ല്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയുണ്ടായി.

സഖാവ് വി.എസ്.അച്യുതാനന്ദന്‍ തന്നെ മുസ്ലിം സമുദായം മതപരിവര്‍ത്തനം നടത്തി തങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനുവേണ്ടി ഗള്‍ഫില്‍നിന്നും പണവും ഒഴുകുന്നുണ്ട്. ഇപ്പോള്‍ 21 മലയാളികള്‍ ഐഎസ് ക്യാമ്പിലുണ്ടത്രെ. ഇവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ് ക്യാമ്പുകളിലാണെത്തിയത്. പല മദ്രസ്സകളും ജിഹാദിന് ആഹ്വാനം നല്‍കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നത് ജിഹാദിസ്റ്റുകള്‍ മാധ്യമങ്ങളെയും ഉപകരണമാക്കുന്നുവെന്നാണ്.

സക്കിര്‍ നായിക്കാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്ന ഒരാള്‍. ഇയാളുടെ ശക്തമായ പ്രഭാഷണം യുവാക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചിരുന്നു. നാലുദിവസം പ്രഭാഷണം കേട്ട ഒരു യുവതി മതപരിവര്‍ത്തനം നടത്തുകയുണ്ടായി. ഇസ്ലാമിക ഭീകരവാദം 1990 കള്‍ മുതല്‍ കേരളത്തില്‍ വളരുകയാണ്. റാഡിക്കല്‍ ഇസ്ലാം ആകുന്നതിനു പിന്നില്‍ ഗള്‍ഫ് പണത്തിന്റെ സ്വാധീനവുമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഇത്രയും പേര്‍ അപ്രത്യക്ഷമായതും അവരില്‍ ഒരു സ്ത്രീ തന്റെ അമ്മയോട് മതപരിവര്‍ത്തനം ചെയ്യാന്‍ വാട്‌സ് ആപ്പിലൂടെ ആവശ്യപ്പെട്ടതും വാര്‍ത്തയായിരിക്കുകയാണ്.

കേരള ജനതയ്‌ക്ക് എന്തുസംഭവിച്ചു. ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ ജീവിക്കണമെന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണ് കേരളം. യാതൊരുവിധ മതവിവേചനവും ഒരു മതത്തോടും കാണിക്കാത്ത ഹൈന്ദവരുടെ സഹായത്തോടെയാണല്ലോ ക്രിസ്തുമതം കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഈശ്വരന്‍ ഒന്നേയുള്ളൂ, ഹിന്ദുക്കള്‍ അത് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ആരാധിക്കുന്നത് കേരളത്തില്‍ കാണാം.

ഈ കേരളത്തില്‍ ഇന്ന് മതപരിവര്‍ത്തനത്തിന് വിധേയരായി ഐഎസിലും മറ്റും ചേരാന്‍ ചില ഹിന്ദുനാമധാരികള്‍ തയ്യാറാവുന്നുവെന്നത് ഖേദകരമെന്നതിനേക്കാള്‍ അപകടകരമാണ്. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നാണ് ക്രിസ്തു പറഞ്ഞത്. ഖുറാനിലും സഹജീവികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തണമെന്നോ അല്ലെങ്കില്‍ ഉന്മൂലനം ചെയ്യണമെന്നോ ആവശ്യപ്പെട്ടിട്ടുണ്ടോ? എന്തുകൊണ്ടാണ് മലയാളികളായ ഈ മതവിശ്വാസികള്‍ക്ക് മാത്രം ഇത്ര രക്തദാഹം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.