Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആര്‍ട്ട് ഓഫ് ലിവിങ് കര്‍ഷകക്കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 09:24 pm IST
in Vicharam

മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം കാര്‍ഷികവൃത്തിയാണ്. കാര്‍ഷികമേഖല ആരോഗ്യപരവും സ്ഥിരമായ നിലനില്‍പ്പും ഉള്ളതാണെങ്കില്‍ മാത്രമേ ഒരു പൗരസമൂഹം പുരോഗമിക്കുകയുള്ളൂ. അടിസ്ഥാന വ്യവസായമേഖലയായ കാര്‍ഷികവൃത്തിയിലേക്ക് നമ്മുടെ ശ്രദ്ധ തിരികെകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. മനുഷ്യന് ആവശ്യമായിട്ടുള്ളതെല്ലാം ധാരാളമായി നമ്മുടെ ഭൂമിയില്‍ ഉണ്ട്. നാം ഈ സ്രോതസ്സുകളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതിയാകും.

പൂജനീയ ഗുരുജി ശ്രീശ്രീ രവിശങ്കര്‍ജിയുടെ വാക്കുകളാണിവ. കാര്‍ഷികവൃത്തിയും സന്തോഷവും ഒന്നുചേര്‍ന്ന് പോകുന്നവയാണ്. ആഹാരം സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നു. എന്നാല്‍, കര്‍ഷകരും കാര്‍ഷികമേഖലയും ഇന്ന് അസംഘടിതമാണ്. നമ്മുടെ ഭാരതീയ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാനപ്പെട്ട ഒരു പങ്കാണ് കാര്‍ഷികമേഖലയ്‌ക്കുള്ളത്. 80% ജനങ്ങളും ഇന്ന് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.

എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും കൃഷിയും അനുബന്ധ വ്യവസായങ്ങളും നടത്തിക്കൊണ്ടുപോകുന്നത് അസാധ്യമായി മാറുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പ്രധാന കാരണം രാസവളങ്ങളുടേയും കീടനാശിനികളുടേയും അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങളുടേയും വിലക്കയറ്റം തന്നെ. പുറമെ, രാസവളങ്ങളുടേയും കീടനാശിനികളുടേയും പ്രയോഗം മൂലം മനുഷ്യനെ കാര്‍ന്നുതിന്നുന്ന മാരകരോഗങ്ങളുടെ പട്ടികയും വര്‍ദ്ധിക്കുന്നു.

എന്നിരുന്നാലും കര്‍ഷകന്‍ കാര്‍ഷികവൃത്തി തുടരുന്നു. പക്ഷെ, കാലാവസ്ഥയുടെ ചൂതാട്ടത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ചാഞ്ചാടുന്നു. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിളകള്‍ക്കാവട്ടെ, ശരിയായ പ്രതിഫലം ലഭിക്കാത്ത അവസ്ഥയും നിലനില്‍ക്കുന്നു. ഇത്തരുണത്തില്‍, ബാങ്ക് വായ്‌പ്പ തിരിച്ചടയ്‌ക്കുക എന്നത് കര്‍ഷകന് അസാധ്യമായിത്തീരുന്നു. സാമ്പത്തികസ്ഥിതി മോശമാവുന്നതോടെ ജീവിതത്തിലെ മറ്റ് പ്രശ്‌നങ്ങളും തീക്ഷ്ണതയേറിയതായി അനുഭവപ്പെടുന്നു.

ഇതിന് എന്താണ് ശാശ്വതമായ ഒരു പരിഹാരമാര്‍ഗ്ഗം? ചെലവു കുറഞ്ഞതും, കൂടുതല്‍ ആദായം ലഭിക്കുന്നതുമായ കാര്‍ഷികസമ്പ്രദായങ്ങളുണ്ട്. ഇവ കര്‍ഷകന്‍ ഉപയോഗപ്രദമാക്കണം. കൃഷിയിടങ്ങളില്‍ പ്രകൃത്യാ ലഭ്യമാകുന്ന സ്രോതസ്സായ വിത്ത്, മണ്ണ്, മണ്ണിലെ സൂക്ഷ്മകണങ്ങള്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, മണ്ണിരകള്‍ എന്നിവയൊക്കെ ഉപയോഗിക്കപ്പെടണം. കര്‍ഷകര്‍ക്ക് തനതു വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. സസ്യങ്ങളില്‍നിന്നും, ജൈവമാലിന്യങ്ങളില്‍നിന്നും കീടനാശിനികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. രാസവളങ്ങളും കീടനാശിനികളും പുറമെനിന്ന് വാങ്ങേണ്ടിവരില്ല.

എല്ലാ കര്‍ഷകരും ഒത്തുചേര്‍ന്ന് സംഘടിതരായി കൃഷിയിറക്കുകയും, വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും, ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഉണ്ടാകുമ്പോള്‍ കര്‍ഷകരുടെ ജീവിതം സാമ്പത്തിക പുരോഗതിക്കൊപ്പം പിരിമുറുക്കങ്ങളൊഴിഞ്ഞ് സമാധാനപൂര്‍ണ്ണവും സന്തോഷകരവും ആയിത്തീരുന്നു.

ഈ ഒരവസ്ഥയിലേക്ക് കര്‍ഷകരെ നയിക്കലാണ് ‘ശ്രീശ്രീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ഏന്റ് ടെക്‌നോളജി ട്രസ്റ്റി’ന്റെ ഉദ്ദേശ്യം.

കേരളത്തിലെ കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം നടപ്പിലാക്കുന്നതിനായി സ്വയംസന്നദ്ധരായ അംഗങ്ങള്‍ ചേര്‍ന്ന് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിക്കൊണ്ട് ‘ശ്രീശ്രീ കിസാന്‍ സംഘങ്ങള്‍’ രൂപീകരിക്കുന്നു.

‘ശ്രീശ്രീ കിസാന്‍ സംഘ്’ എന്ന കര്‍ഷകക്കൂട്ടായ്‌മയുടെ ഉദ്ദേശ്യലക്ഷ്യം കര്‍ഷകരുടെ ഉന്നമനവും സാമ്പത്തികസ്ഥിരതയുമാണ്.

”-Come together, plan together. work tog-ether

Market together and progress together-”

– എന്ന ആശയം പ്രായോഗികമാക്കുകയാണ് ശ്രീശ്രീ കിസാന്‍ സംഘങ്ങളിലൂടെ.

ശ്രീശ്രീ കിസാന്‍ സംഘ് താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നു :

1) ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വിവിധ കാര്യപരിപാടികള്‍

2) ജൈവകൃഷിരീതികള്‍

3) വിളവെടുപ്പിനുശേഷമുള്ള കൃഷി അനുബന്ധ തൊഴില്‍ നൈപുണ്യം

4) കാര്‍ഷികോല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം സംഘടിപ്പിക്കുന്നു

5) കര്‍ഷകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നു

6) മണ്ണും ജലവും സംരക്ഷിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു

7) ഗ്രാമവികസന പരിപാടികള്‍

8) മരം നട്ടുപിടിപ്പിക്കല്‍, അടുക്കള കൃഷി എന്നിവ ഉള്‍പ്പെടുന്ന പരിസ്ഥിതിസംരക്ഷണ നപരിപാടികള്‍

9) ഗ്രാമങ്ങളിലെ ശുചീകരണ പരിപാടികള്‍

10) സര്‍ക്കാരിന്റെ വിവിധ പരിപാടികളുമായി സംയോജിപ്പിക്കല്‍

11) നാടന്‍ വിത്തിനങ്ങളുടെ ഉല്‍പ്പാദനം

12) ചെലവുകുറഞ്ഞ ‘പോളിഹൗസ്’ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുക, ചൗൃലെൃ്യ ാമസശിഴ, ഛളള ലെമീെി ്‌ലഴലമേയഹല ുൃീറൗരശേീി എന്നിവയുടെ പരിശീലനം

13) നാടന്‍ പശുക്കളുടെ പരിപാലനം പ്രോത്സാഹിപ്പിക്കുക

14) ഗ്രാമങ്ങളുടെ പുരോഗതിക്കായുള്ള മറ്റ് പരിപാടികള്‍

കേരളത്തില്‍ ഇവ സംഘടിപ്പിക്കുന്നതിനും, ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലേക്കുമായി ‘സംസ്ഥാനതല അഗ്രി അപെക്‌സ്‌ബോഡി’യെ നിയമിച്ചിട്ടുണ്ട്. ഒപ്പം, ജില്ലാവികസനസമിതിയും താലൂക്കുതല വികസനസമിതിയും രൂപീകരിച്ചുകൊണ്ടിരിക്കുന്നു.

ഈ സമിതികള്‍ എല്ലാം തന്നെ കേരളത്തിന്റെ കാര്‍ഷിക, സാമ്പത്തിക പുരോഗതിയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് കാര്‍ഷികമേഖലയില്‍ വിവിധതരത്തിലുള്ള ഇടപെടലുകളിലൂടെ കാര്‍ഷികോല്‍പ്പാദനവര്‍ദ്ധനവും വിപണനവും താലൂക്ക്, ജില്ലാതലങ്ങളില്‍ നടപ്പിലാക്കുന്നതിനും വേണ്ടിയാണ്.

ശ്രീശ്രീ കിസാന്‍ സംഘങ്ങളുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പങ്കാളികളായിക്കൊണ്ട്, കേരളത്തെ സ്വയം പര്യാപ്തമായ ഒരു കാര്‍ഷികസംസ്ഥാനമായി മാറ്റുവാനുള്ള ഈ ഉദ്യമത്തില്‍ എല്ലാവരും സഹകരിക്കേണ്ടതാണ്.

കൃഷിസംബന്ധമായ ക്ലാസ്സുകള്‍, കഴിഞ്ഞ ഏതാനും വര്‍ഷമായി കേരളത്തിലും നടത്തിവരുന്നുണ്ട്. ജൈവകൃഷി, മാലിന്യങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിക്കാവുന്ന കീടനാശിനികള്‍, ശുചീകരണ ലായനികള്‍, നാടന്‍ പശു വളര്‍ത്തല്‍, ജീവാമൃത നിര്‍മ്മാണം എന്നിവ പ്രായോഗികമായി പരിശീലിപ്പിക്കുന്ന ക്ലാസ്സുകളാണിവ.

ഇതിനോടകം തന്നെ കേരളത്തില്‍ പതിനഞ്ചോളം അദ്ധ്യാപകര്‍ ടടകഅടഠ ഠൃൗേെന്റെ പരിശീലനം ലഭിച്ചവരായിട്ടുണ്ട്. അദ്ധ്യാപകപരിശീലന പരിപാടിയുടെ മുന്നോടിയായിട്ടുള്ള പ്രാഥമികപരിശീലന പരിപാടിയും അടുത്ത മാസങ്ങളില്‍ കേരളത്തില്‍വച്ച് നടത്തുന്നുണ്ട്. ഓരോ ശ്രീശ്രീ കിസാന്‍ സംഘത്തിലും പരിശീലനം നേടിയ ഒരു അദ്ധ്യാപകന്റെ സേവനം ലഭ്യമാക്കുക എന്നതിലൂടെ കര്‍ഷകരുടെ സംശയങ്ങളും പ്രശ്‌നങ്ങളും അതാതിടങ്ങളില്‍ തന്നെ പരിഹരിക്കാന്‍ സാധ്യമാകും.

ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും SSIAST Trust നടത്തുന്നുണ്ട്.

കേരളത്തിന്റെ അഭിവൃദ്ധിക്ക് കാര്‍ഷികമേഖല ശക്തമാക്കുക തന്നെ വേണം. അതിനുള്ള തയ്യാറെടുപ്പുകളാണ് കേരള അഗ്രി അപെക്‌സ്‌ബോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ശ്രീശ്രീ വിഭാവനം ചെയ്യുന്ന ഒരു കാര്‍ഷികരംഗത്തെ മാറ്റത്തിനായി നമുക്കേവര്‍ക്കും ഒത്തുചേരാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.