ജോലി നിര്‍ത്തി കര്‍ഷകര്‍ പ്രതിഷേധിച്ചു
മര്‍ദ്ദനമേറ്റ ജോര്‍ജ്
അമ്പലപ്പുഴ: കൃഷിപ്പണിക്കിടെ പാടശേഖര സമിതി സെക്രട്ടറിക്ക് ക്രൂരമര്‍ദ്ദനം. പണികള്‍ നിര്‍ത്തി കര്‍ഷകര്‍ പ്രതിഷേധിച്ചു. പ്രതിയെ രക്ഷിച്ച് സിപിഎം നേതാക്കള്‍ തകഴി കുന്നുമ്മ പടിഞ്ഞാറ് എ ബ്ലോക്ക് പാടശേഖരത്തിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ പാടശേഖര സമിതി സെക്രട്ടറി നെടുമുടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കക്കൂഴി വീട്ടില്‍ കെ.എസ്. ജോര്‍ജി (70)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തു. നിരവധി കേസുകളിലെ പ്രതിയായ പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ അറുപതില്‍ചിറ വീട്ടില്‍ തോമസ് ചെറിയാന്‍ (ജെയ്) ആണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ജോര്‍ജ്ജിനെ കര്‍ഷകര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കര്‍ഷകര്‍ പണികള്‍ നിര്‍ത്തിവയ്‌ക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ അന്വേഷിച്ചെത്തിയ പോലീസിനെ സിപിഎം നേതാക്കള്‍ പിന്തിരിപ്പിച്ചു. പ്രതിക്കെതിരെ നിസ്സാര കേസുകളാണ് ചുമത്തിയത്.
അഡാക് പദ്ധതിപ്രകാരം പാടത്ത് മത്സ്യകൃഷി വിളവെടുപ്പും വിത്തുവിതയ്‌ക്കലും നടക്കുന്നതിനിടെയാണ് സംഭവം. ഗുണ്ടാപിരിവു ചോദിച്ചെത്തിയ തോമസ് ചെറിയാനെ ജോര്‍ജ് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണമെന്നു പറയുന്നു. സിപിഎം പ്രവര്‍ത്തകനല്ലാത്ത പ്രതിക്കുവേണ്ടി നേതാക്കള്‍ എത്തിയത് സിപിഎമ്മുകാരായ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്.
















