വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിക്കുട്ടനും വിജയമ്മയും
മാവേലിക്കര: പേയിളകിയ വളര്‍ത്തുനായ ഉടമസ്ഥനടക്കം ഏട്ടു പേരെ കടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.30ന് തഴക്കര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വെട്ടിയാറിലാണ് സംഭവം. ഉടമ വെട്ടിയാര്‍ അറപ്പുരയില്‍ ബിജുകുമാര്‍ (42), ഹരിവിലാസത്തില്‍ ഹരിക്കുട്ടന്‍ (48), വിജയഭവനം വിജയമ്മ (62), തെക്കേ കൊയ്‌പ്പള്ളില്‍ ഭാര്‍ഗവിയമ്മ (78), ചെറുമല കോളനി ശാന്തമ്മ (70), കൂലിക്കോട്ട് ഭാര്‍ഗവിയമ്മ (68), അനൂപ് സദനം സരസ്വതിയമ്മ (70), കൊച്ചുകളീയ്‌ക്കല്‍ ജയശ്രീ (33) എന്നിവരെയാണ് നായ കടിച്ചത്.
കടിയേറ്റവരെ മാവേലിക്കര ജില്ലാ ആസ്പത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കും കൊണ്ടു പോയി. പേയിളകിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാത്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആശുപത്രിയിലെ ആംബുലന്‍സ് തകരാറിലായിരുന്നതായി പറഞ്ഞെങ്കിലും നാട്ടുകര്‍ ഇടപെട്ടതോടെ ആലപ്പുഴയ്‌ക്ക് പോകാന്‍ തയ്യാറായി.
ബാക്കിയുള്ളവരെ സ്വകാര്യ ആംബുലന്‍സിലും തഴക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീപ്പിലുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
















