കോഴിക്കോട്: നഗരത്തിലെ പ്രധാന പട്ടികജാതി കോളനിയായ നടക്കാവ് ഡോ. അംബേദ്കര്‍ കോളനിയിലെ 55 കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്. ഒറ്റ മഴ പെയ്താല്‍ എല്ലാ വീടുകളും വെള്ളം കയറുന്ന സ്ഥതിയാണ്. മലിനജലവും സദാ ദുര്‍ഗന്ധവും പകര്‍ച്ച വ്യാധിയം കാരണം ജനങ്ങളില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ്. ബിജെപി നോര്‍ത്ത് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, മേയര്‍ തുടങ്ങിയവര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി.
ജനപ്രതിനിധികള്‍ വോട്ടിന് വേണ്ടിയല്ലാതെ കാട്ടുവയല്‍ കോളനിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതു മുന്നണിയും വികസന കാര്യത്തില്‍ ഊറ്റം കൊള്ളുന്ന എംഎല്‍എ യും എം.പി യും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നോര്‍ത്ത് നിയോജകമണ്ഡലം സമിതി യോഗം ആവശ്യപ്പെട്ടു.
















