പേരാമ്പ്ര: അഴിമതിയില്‍ മുങ്ങി കുളിച്ച കല്പത്തൂര്‍ സഹകരണ ബാങ്കിന് ജില്ല സഹകരണ ബാങ്കിന്റെ പ്രത്യേക പുനരുദ്ധാരണ പാക്കേജിലുടെ സഹായിക്കാനുള്ള നീക്കം അഴിമതിക്ക് മറ സൃഷ്ടിക്കാനേ ഉതകൂ എന്ന് യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. സിപിഎം നേതൃത്വം നല്‍കുന്ന ഭരണ സമിതിയുടെ പ്രസിഡണ്ടിന്റെയും ബാങ്ക് സെക്രട്ടറിയുടെയും അറിവോടെയാണ് ബാങ്കിലെ ധൂര്‍ത്തും അഴിമതിയും അരങ്ങേറിയത്.
സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയുടെ അക്കൗണ്ടിലെ പണം പോലും ദുര്‍വിനിയോഗം ചെയ്തിരിക്കുന്നു. ബാങ്കില്‍ നടന്ന അഴിമതിയും ധൂര്‍ത്തും മറച്ചുവെക്കാനാണ് പ്രത്യേക പാക്കേജ് നല്‍കി പ്രശനം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിനീഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി കെ അനൂപ് മാസ്റ്റര്‍. സുബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















