Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭൂരഹിതരില്ലാത്ത കേരളം എന്നുവരും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 10:50 am IST
inVicharam

‘ഭൂരഹിതരില്ലാത്ത കേരളം’ എന്നത് യുഡിഎഫ് സര്‍ക്കാരിന്റെയും ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും നയമായി കേരള അസംബ്ലിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടും കേരളത്തിലെ ഭൂരഹിതര്‍ ഭൂരഹിതരായി തുടരുന്നു.

ഇതില്‍ ഏറെപ്പേരും ദളിതഹിന്ദുക്കളുമാണ്. സംസ്ഥാനത്തെ രണ്ടരലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ക്ക് ഭൂമികണ്ടെത്താന്‍ കഴിയാത്തതാണ് ഏറെ കൊട്ടിഘോഷിച്ച യുഡിഎഫിന്റെ ‘ഭൂരഹിത കേരളം’ സ്വപ്‌നമായി അവശേഷിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിനും ഇതുവരെ ഇതിന് പരിഹാരം കണ്ടെത്താനായിട്ടില്ല. ‘ഭൂരഹിത കേരളം’ എന്നുദ്‌ഘോഷിച്ച യുഡിഎഫ് സര്‍ക്കാര്‍ മെത്രാന്‍ കായല്‍ പദ്ധതിയും മറ്റും ആവിഷ്‌കരിച്ചത് ഭൂരഹിതര്‍ക്ക് വേണ്ടിയായിരുന്നില്ല. വാസയോഗ്യമല്ലാത്ത പുറമ്പോക്ക് ഭൂമി കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ലെന്നതാണ് പദ്ധതി നടപ്പാക്കാത്തതിന്റെ ന്യായവാദം.

സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരത്തില്‍പ്പരം ഏക്കര്‍ തോട്ടഭൂമി നിലവിലുണ്ടെങ്കിലും അത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പോ സര്‍ക്കാരോ തയ്യാറാകുന്നില്ല. ചെങ്ങറ സമരവും മുത്തങ്ങ സമരവും മറ്റും ഭൂമിയ്‌ക്കുവേണ്ടി ഉള്ളതായിരുന്നുവല്ലോ. ചെങ്ങറ സമരക്കാര്‍ക്ക് ലഭിച്ചത് വാസയോഗ്യമല്ലാത്ത പാറക്കെട്ടുകളും മറ്റുമായിരുന്നു. കേവലം 125 പേര്‍ക്കാണ് ഭൂമി ലഭിച്ചത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള കമ്പനി അനധികൃതമായി വിറ്റത് മുപ്പതിനായിരം ഏക്കര്‍ഭൂമിയായിരുന്നു. അത് കേസായി കോടതിയില്‍ കുടുങ്ങിക്കിടക്കുകയാണ്. കേരളത്തിലെ യഥാര്‍ത്ഥത്തില്‍ ഭൂരഹിതരുടെ കണക്കുകള്‍ രണ്ടു സര്‍ക്കാരുകളും ശേഖരിക്കാന്‍ മിനക്കെട്ടില്ല.

പക്ഷെ 2014 ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിച്ച അപേക്ഷകള്‍ റവന്യൂ സര്‍വ്വേ അദാലത്ത് പരിശോധിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുന്ന പദ്ധതിയും മരവിച്ചിരിക്കുകയാണ്.

കണ്ണൂര്‍ കേരളത്തിലെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ല എന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോഴും അവിടെ 5000 വനവാസി ഭൂരഹിതര്‍ ഉണ്ടായിരുന്നു. 2013 സെപ്തംബറില്‍ ‘സിറോ ലാന്‍ഡ്‌ലെസ്സ്’ സ്‌കീമില്‍ മൂന്ന് സെന്റ് വീതം ചിലര്‍ക്ക് ലഭിച്ചിരുന്നു. മൂന്നരലക്ഷം അപേക്ഷകള്‍ ഭൂരഹിതരില്‍നിന്നും കിട്ടിയത് തീര്‍പ്പാകാതെ കിടക്കുന്നുണ്ട്; എല്‍ഡിഎഫ് പ്രചാരണത്തിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമായിരുന്നിട്ട് പോലും.

ഇന്ന് നിലംനികത്തല്‍ തകൃതിയായി നടക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ കരുമാലൂരില്‍ പൊക്കാളികൃഷി പുനരുദ്ധരിക്കാനുള്ള നീക്കവും നടക്കുന്നു. പക്ഷേ ഇതൊന്നും ഭൂരഹിതരുടെ ശോച്യാവസ്ഥ മാറ്റാന്‍ പര്യാപ്തമല്ല. കേരളം ഭാരതത്തിലെ ഏറ്റവുമധികം ഭൂരഹിതരുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്നാണ്. 72 ശതമാനം ഗ്രാമീണ ജനത ഭൂരഹിതരാണ്. ദേശീയ ശരാശരിയേക്കാള്‍ രണ്ടര ശതമാനം ജനസാന്ദ്രതയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കമ്മ്യൂണിസ്റ്റുകാര്‍ ആദ്യമായി അധികാരത്തില്‍ വന്നതുതന്നെ ”നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങളുടെതാകും പൈങ്കിളിയേ” എന്നുപറഞ്ഞാണെങ്കിലും പാട്ടക്കാരനാണ്, കര്‍ഷകത്തൊഴിലാളിക്കല്ല ആ ഭരണം ഗുണം ചെയ്തത്. വനവാസികള്‍ക്ക് ഈ പരിഷ്‌കാരം ഒരു ഗുണവും ചെയ്തില്ല.

സര്‍ക്കാര്‍ അനുവദിച്ച ചില സ്ഥലങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടേതാണെന്ന വാദം ഉയരുകയുണ്ടായി. അത് തിരിച്ചെടുക്കപ്പെട്ടു. മറ്റുള്ളവരുടെ സ്ഥലമോ, പാറക്കെട്ടുകളോ ഒക്കെയാണ് സ്ഥലമില്ലെന്ന് കേഴുന്നവര്‍ക്കായി എഴുതിത്തള്ളുന്നത്. കേരളത്തില്‍ 0.11 ദശലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ടത്രെ. പക്ഷേ സ്ഥലമില്ലാത്ത 12,500 ദളിത്ഹിന്ദു കുടുംബങ്ങള്‍ക്കോ വനവാസികള്‍ക്കോ ഈ ഭൂമി വിതരണം ചെയ്യുന്നില്ല; ഭൂരഹിത കേരളം എന്നത് ഇടത്-വലതു മുന്നണികളുടെയും നയമായിരുന്നിട്ടും. 60,000-ലേറെ ഏക്കര്‍ തോട്ടഭൂമി വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ അലംഭാവം കാട്ടുന്നു.

സംസ്ഥാനത്ത് മൂന്നുലക്ഷത്തിലേധികം പേര്‍ ഭൂമിയ്‌ക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 2,43,928 പേരെ തെരഞ്ഞെടുത്തിരുന്നു. ഒന്നാംഘട്ടമായി 36,398 ഗുണഭോക്താക്കള്‍ക്ക് പട്ടയവും ലഭിച്ചു. ഏറ്റവുമധികം ഭൂരഹിതര്‍ തിരുവനന്തപുരത്താണത്രെ. 35,851 പേര്‍ക്ക് കിടപ്പാടമില്ല. എറണാകുളത്ത് 31379, കൊല്ലത്ത് 29,591, തൃശ്ശൂരില്‍ 26776, മലപ്പുറത്ത് 23,962, പാലക്കാട് 23974, ആലപ്പുഴ 14163, കോട്ടയം 10306, കണ്ണൂരില്‍ എല്ലാവര്‍ക്കും എന്ന രീതിയില്‍ ഭൂമി കൊടുത്തു എന്നാണ് അവകാശവാദം.

മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ ഭൂരഹിതരുണ്ട്. പുതുതായി ഭൂമി കണ്ടെത്താന്‍ കഴിയാത്തതാണ് ഭൂമി നല്‍കാന്‍ തടസ്സം എന്നുവാദിക്കുമ്പോഴും സന്തോഷ് മാധവനും പോബ്‌സ് ഗ്രൂപ്പും ഹാരിസണും എല്ലാം ഭൂമി യഥേഷ്ടം കൈവശം വയ്‌ക്കുന്നുണ്ട്. ഉന്നതര്‍ ഒരിക്കലും നടപ്പാക്കാത്ത പദ്ധതികളുടെ പേരില്‍ ഭൂമി കൈവശം വയ്‌ക്കുമ്പോള്‍ ഇത് നിയമദുരുപയോഗമാണെന്ന് പറയാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ധൈര്യപ്പെടുന്നില്ല. അങ്ങനെ ഭൂരഹിതര്‍ ഭൂരഹിതരായി തുടരുമ്പോഴും അവര്‍ക്ക് ഇടതു-വലതു സര്‍ക്കാരുകളുടെ മുദ്രാവാക്യങ്ങളില്‍ വലിയ സ്ഥാനം ലഭിക്കുന്നു. ഇതൊരു വിരോധാഭാസം തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.