ഡള്ളാസ്: അമേരിക്കയിലെ ഡള്ളാസില്‍ കറുത്ത വര്‍ഗ്ഗക്കാരോടുള്ള വംശീയ അധിക്ഷേപത്തിനെതിരെ നടത്തിയ പ്രതിഷേധ റാലിക്കിടെ അഞ്ചു പോലീസുകാരെ വെടിവെച്ചുകൊന്നത് ഒരാളെന്ന് യുഎസ് അന്വേഷണസംഘം. മുന്‍ യുഎസ് സൈനികനായിരുന്ന മെക്ക എക്‌സ് ജോണ്‍സണ്‍ ആണ് പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇയാളെ പിന്നീട് റോബോട് ബോംബ് ഉപയോഗിച്ച് പോലീസ് വധിച്ചു.
അമേരിക്കയില്‍ വംശീയ അധിക്ഷേപവും, സാമൂഹ്യ അന്യായത്തിനുമെതിരെ പോലീസിനു നേരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ റാലിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്നാണ് മെക്ക വെടിയുതിര്‍ത്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ബോംബ് നിര്‍മാണത്തിനു ഉപയോഗിക്കുന്ന സാധനങ്ങളും, റൈഫിളുകളും മറ്റു മാരകായുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട ഇയാളുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം സൈനികവൃത്തി അനുഷ്ഠിച്ചിരുന്നപ്പോള്‍ ഇയാള്‍ വനിതാ സൈനികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഇയാളെ മാനസിക ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ച് സൈന്യത്തില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
















