Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രോസിക്യൂട്ടര്‍ നിയമനം സിപിഎമ്മില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 08:43 pm IST
inAlappuzha

ആലപ്പുഴ: സിപിഎം വിരുദ്ധനെ ഉന്നത പദവിയില്‍ നിയമിക്കാനുള്ള നീക്കം വിവാദത്തില്‍. അഡീഷനല്‍ ഗവ. പ്ലീഡര്‍ തസ്തകയിലേക്കാണ് മുന്‍ മുസ്‌ലിംലീഗ് നേതാവായ ആലപ്പുഴയിലെ അഭിഭാഷകനെ സിപിഎം പരിഗണിച്ചത്.

ജില്ലയിലെ ഒരു സിപിഎം മന്ത്രിയുടെ താല്‍പ്പര്യപ്രകാരമാണ് ഈ നേതാവിന് ഈ തസ്തിക നല്‍കാന്‍ ധാരണയായിരിക്കുന്നത്. മുന്‍പ് യുഡിഎഫിന്റെ ഭരണകാലത്ത് ഈ തസ്തിക കൈകാര്യം ചെയ്ത നേതാവ് ഇപ്പോള്‍ മുസ്‌ലിംലീഗിലില്ല. പകരം ഒരു സംഘടനയുടെ ചുമതലയാണ് ഈ അഭിഭാഷകനുള്ളത്. ഇടത് അനുകൂല അഭിഭാഷക സംഘടനയിലെ മുതിര്‍ന്ന പല അഭിഭാഷകരെയും ഒഴിവാക്കിയാണ് സിപിഎം ജില്ലാസെക്രട്ടേറിയറ്റ് ഈ നേതാവിനെ അഡീഷനല്‍ ഗവ. പ്ലീഡര്‍ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു ഗവ. പ്ലീഡര്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും നാല് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമാണുള്ളത്. തഹസീല്‍ദാര്‍ മുഖേന കലക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷ ജില്ലാജഡ്ജി പരിശോധിച്ചശേഷം കലക്ടര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികയില്‍ നിയമനം നടക്കുക. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വീതംവെച്ചിരിക്കുന്ന ഈ സുപ്രധാന തസ്തികകളില്‍ ഒരെണ്ണം സിപിഐക്ക് ഉള്ളതാണ്. മറ്റ് മൂന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികളില്‍ ഒന്നാണ് മന്ത്രിയുടെ താല്‍പ്പര്യപ്രകാരം മുന്‍ മുസ്‌ലിംലീഗ് നേതാവിന് നല്‍കാന്‍ ധാരണയായിരിക്കുന്നത്.

മുസ്‌ലിം പ്രാതിനിധ്യം ഉറപ്പിക്കാന്‍ വേണ്ടിയാണ് ഈ അഭിഭാഷകനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ചില സിപിഎം നേതാക്കള്‍ പറയുന്നു.

എന്നാല്‍ ഇടത് അനുകൂല അഭിഭാഷക സംഘടനയില്‍ മുതിര്‍ന്ന മുസ്‌ലിം അഭിഭാഷകര്‍ ഉണ്ടെങ്കിലും അവരെയൊക്കെ ഒഴിവാക്കിയാണ് ഈ അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ അഭിഭാഷക സംഘടന കടുത്ത പ്രതിഷേധത്തിലാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്കുള്ള നിയമനവും വിവാദമായിട്ടുണ്ട്. മുമ്പ് ഈ പദവി വഹിച്ച സിവില്‍ കേസ് മാത്രം കൈകാര്യം ചെയ്യുന്ന അഭിഭാഷകനെയാണ് വീണ്ടും ഈ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തീരുമാനം പുനപരിശോധിച്ചില്ലെങ്കില്‍ വലിയ പൊട്ടിത്തെറിയായിരിക്കും ഇടത് അഭിഭാഷക സംഘടനയില്‍ ഉണ്ടാകുക എന്നുമറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.