Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ വ്യാപക അക്രമം; വെടിവയ്‌പ്പ് എട്ടു മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2016, 09:33 pm IST
in India

കശ്മീരില്‍ ഭീകരര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍

ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊടുംഭീകരനും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ വ്യാപകമായ സംഘര്‍ഷം. എട്ടു പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ കെട്ടിടങ്ങളും വാഹനങ്ങളും കത്തിച്ചു.

ഭീകരരെ അനുകൂലിക്കുന്ന സംഘടനകളും ചെറുപ്പക്കാരും ചില ഭീകരസംഘടനകള്‍ തന്നെയുമാണ് പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. പോലീസ് പോസ്റ്റുകളും പോലീസുകാരയും സൈനികരെയും ആക്രമിച്ച അവര്‍ കുല്‍ഗാമിലെ ബിജെപി ഓഫീസും തകര്‍ത്തു. അക്രമികള്‍ക്കു നേരെയുണ്ടായ വെടിവയ്‌പ്പിലാണ് ഖുര്‍ഷിദ് അഹമ്മദും ആദില്‍ ബഷീറും സുബൈര്‍ അഹമ്മദും കൊല്ലപ്പെട്ടത്. ഗണേഷ്‌പോരയില്‍ പോലീസിനെ കണ്ടു ഭയന്നോടിയ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

അനന്തനാഗിലെ ബന്ദിപ്പോര, ഖാസിഗുണ്ട്, ലാര്‍ണോ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കല്ലെറിയുകയും ചെയ്തു. ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയും അവര്‍ ആക്രമണം അഴിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് ഇവയ്‌ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന റോഡുകള്‍ അക്രമികള്‍ തടഞ്ഞിരിക്കുകയാണ്. അക്രമികള്‍ മൂന്നു പോലീസ് സ്‌റ്റേഷനുകളും പുല്‍വാമയില്‍ രണ്ട് സര്‍ക്കാര്‍ ഓഫീസുകളും നിരവധി വാഹനങ്ങള്‍ളും കത്തിച്ചു.

പാക് പതാകയില്‍ പൊതിഞ്ഞ് വാനിയുടെ
മൃതദേഹം സംസ്‌ക്കാരത്തിന് എത്തിച്ചപ്പോള്‍

പള്ളികളിലും പൊതുസ്ഥാപനങ്ങളിലുമുള്ള മൈക്ക് ഉപയോഗിച്ച് ഭീകരര്‍ വാനിയുടെ സന്ദേശവും പ്രസംഗവും കേള്‍പ്പിച്ച് ജനങ്ങളെ കഴിയുന്നത്ര പ്രകോപിപ്പിക്കുന്നുമുണ്ട്.

അക്രമം ഭയന്ന് അമര്‍നാഥ് യാത്ര ജമ്മുവില്‍ നിര്‍ത്തിവച്ചു, കശ്മീരിലെ പുല്‍വാമയിലും ശ്രീനഗര്‍ നഗരത്തിലും കര്‍ഫ്യൂ അനന്തനാഗിലും ഷോപ്പിയാനിലും പ്രഖ്യാപിച്ചു. മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങളും തത്ക്കാലത്തേക്ക് വിഛേദിച്ചിരിക്കുകയാണ്. ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് രാഷ്‌ട്രീയ റൈഫിള്‍സുമായും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വാനി അടക്കം മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്.

സംഘര്‍ഷത്തിന് ആഹ്വാനം നല്‍കാന്‍ ഇടയുള്ള സാഹചര്യത്തില്‍ ഹുരീയത്ത് നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. വാനിയുടെ സംസ്‌ക്കാര ചടങ്ങില്‍ ഇരുപതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പാക് പതാകയില്‍ പൊതിഞ്ഞാണ് വാനിയുടെ മൃതദേഹം സംസ്‌കാരത്തിന് എത്തിച്ചത്.

ഇന്നലെ രാവിലെയായിരുന്നു സംസ്‌കാരം. പുല്‍വാമയിലെ ഷരീഫാബാദിലായിരുന്നു ചടങ്ങുകള്‍. ഇസ്‌ളാമിനും കാശ്മീര്‍ സ്വാതന്ത്ര്യത്തിനും വാനിക്കും വേണ്ടി ചടങ്ങില്‍ മുദ്രാവാക്യം ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വാനിയുടെ പാത പിന്തുടരുമെന്നാണ് ചില യുവാക്കള്‍ സംസ്‌ക്കാര ചടങ്ങില്‍ വച്ച് മുദ്രാവാക്യം വിളിച്ചത്.

നിങ്ങള്‍ എത്ര ബുര്‍ഹാന്‍മാരെ കൊല്ലും, ഓരോ വീട്ടില്‍ നിന്നും ഓരോ ബുര്‍ഹാന്‍മാര്‍ ജനിക്കും എന്നും അവര്‍ വിളിച്ചു പറഞ്ഞു. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സഹോദരന്‍ ഖാലീദിന്റെ ഖബറിനടുത്താണ് വാനിയെയും ഖബറടക്കിയത്.

അിനിടെ വിഘടന വാദികള്‍ ഈ മാസം 11വരെ കശ്മീരില്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.