മലപ്പുറം: പോളിയോ വാക്സിന് കൊടുത്തതിനെത്തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയുടെ കാലുകള്‍ തളര്‍ന്നുവെന്ന് സുപ്രഭാതം ദിനപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്പൂര്‍ ചന്തകുന്നിലെ ചാരകുളത്ത് ഒന്നര വയസുള്ള കുട്ടിയുടെ കാല് പോളിയോ തുള്ളി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് തളര്‍ന്നുവെന്നായിരുന്നു വാര്‍ത്ത. 2016 മെയ് 15ന് കുട്ടിയുടെ ഇടതുകാലിന് തളര്‍ച്ചയുണ്ടാവുകയും കൂടിയതിനെ തുടര്‍ന്ന് ജൂണ്‍ ഒമ്പതിന് കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ജൂണ്‍ 10ന് ഡിസ്ചാര്‍ജ് ചെയ്തു. രക്ഷിതാക്കള്‍ കുട്ടിയ്ക്ക് 2016 ഏപ്രില്‍ ആറിന് ഒന്നര വയ്സ്സ് വരെ നല്‍കേണ്ട കുത്തിവെപ്പുകള്‍ (ഡി.പി.ടി ആദ്യ ബൂസ്റ്റ് ഡോസും എം.എം.ആര് വാക്സിനും) നല്‍കിയിട്ടുണ്ട്. പോളിയോ തുള്ളി മരുന്ന് അവസാനം കൊടുത്തത് 2015 മാര്‍ച്ച് 18നാണ്. അതിനാല്‍ ഇപ്പോള്‍ കുട്ടിയുടെ കാലുകളുടെ തളര്‍ച്ചയ്ക്ക് കാരണം പോളിയോ വാക്സിന് അല്ലെന്ന് വ്യക്തമാണ്. അക്യൂട്ട് ഫഌസിഡ് പരാലിസിസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഈ അവസ്ഥ നിരീക്ഷണത്തിലാണ്. തളര്‍ച്ചകള്‍ ഉണ്ടാവുന്ന 15 ഓളം അസുഖങ്ങള്‍ ഈ വിഭാഗത്തില്‍ ഉണ്ട്. ഈ കുട്ടിയുടെ മലം പരിശോധനയ്ക്കായി ജൂണ്‍ 13ന് ബാംഗഌരിലെ നാഷനല്‍ ലാബിലേയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: