കണ്ണൂര്‍: ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍ തുടങ്ങിയവ സ്ഥാപിക്കുമ്പോള്‍ ഇവയില്‍ നിന്നും കെ എസ് ഇ ബി യുടെ ലൈനുകളിലേക്ക് വൈദ്യുതി തിരികെ വരുന്നില്ലെന്ന് ഉറപ്പാക്കുവാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് അനധികൃത വയറിങ്ങ് തടയുന്നതിനെ കുറിച്ച് ആലോചി ക്കുവാന്‍ ചേര്‍ന്ന ജില്ലാതല യോഗം നിര്‍ദ്ദേശിച്ചു. ഇതിന് വിരുദ്ധമായി പ്രവൃത്തിച്ചാലുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചവര്‍ ഉത്തരവാദിയായിരിക്കും. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. വൈദ്യുതീ കരണ ജോലികള്‍ ലൈസന്‍സ് ഉളളവര്‍ വഴി മാത്രമേ നടത്താവൂ എന്നും യോഗം ആവശ്യപ്പെട്ടു.
കണ്ണൂര്‍ വൈദ്യുതി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കെ എസ് ഇ ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി.എഞ്ചിനീയര്‍ വി.വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശോഭ, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.എന്‍.അനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ടി.വി.ശശിധരന്‍, ലൈസന്‍സ്ഡ് വയറിങ്ങ് കോണ്‍ട്രാക്ടര്‍മാരുടെയും സൂപ്പര്‍ വൈസര്‍മാരുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
















