പയ്യന്നൂര്‍: സഹസ്രാബ്ദത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന മണിയറ എടക്കാട്ടപ്പന്‍ മഹാവിഷ്ണു ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് ദേവപ്രതിഷ്ഠയും ബ്രഹ്മകലശോത്സവും നടത്തുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രത്തിന് നാശം സംഭവിക്കുകയും സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും ചെയ്ത ഈ പ്രദേശത്ത് ശ്രീകോവില്‍ തറ, നമസ്‌കാര മണ്ഡപതറ, ഗോപുരം തറ, മണികിണര്‍ തുടങ്ങിയ ക്ഷേത്രവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പുനരുദ്ധാരണത്തിന് രംഗത്തിറങ്ങി. 2011ല്‍ സ്വകാര്യ വ്യക്തി പതിച്ചുനല്‍കിയ 49സെന്റ് സ്ഥലത്ത് കമ്മറ്റി രൂപവല്‍ക്കരിച്ച് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങി. മുപ്പത് ലക്ഷം രൂപ ചെലവില്‍ ശ്രീകോവില്‍, നമസ്‌കാര മണ്ഡപം, ചെറ്റമ്പലം തറ, മണിക്കിണര്‍ തുടങ്ങിയവ നിര്‍മ്മിച്ചു. ചുറ്റമ്പലം, ശാസ്താംകോവില്‍, ഗണപതികോവില്‍ അടക്കമുള്ളവ പൂര്‍ത്തീകരിച്ച് അടുത്ത മെയില്‍ പ്രതിഷ്ഠയും ബ്രഹ്മകലശവും നടത്തും. 25ലക്ഷം രൂപ ചെലവ് വരുന്ന ദശദിന കലശ ഉത്സവത്തിന് 501 അംഗ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു. ഭാരവാഹികളായി തേജസ് മല്ലര്‍ (ചെയര്‍മാന്‍), എം.പി.ജനാര്‍ദ്ദനന്‍ (പ്രസിഡണ്ട്), ശിവപ്രസാദ് ഷേണായി, എന്‍.പി.മധു (വൈസ് ചെയര്‍മാന്‍), പി.കെ.പദ്മനാഭന്‍ (ജന.കണ്‍വീനര്‍), പി.ഭാസ്‌കരന്‍ (കണ്‍വീനര്‍).
















