കണ്ണൂര്‍: ലോകജനസംഖ്യാ നിയന്ത്രണ ദ്വൈവാരാഘോഷം 11 മുതല്‍ 24 വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. 11 ന് ജനസംഖ്യാ ദിനാചരണവും തുടര്‍ന്നുളള ദിവസങ്ങളില്‍ ജനസംഖ്യാ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടികളുമാണ് നടക്കുക. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യമേളയും തെരുവുനാടകം, മൊബൈല്‍ എക്‌സിബിഷന്‍ പരിപാടികള്‍ എന്നിവയും നടക്കും. ഉത്തരവാദിത്വമുളളവരാകൂ, കരുതലോടെയിരിക്കൂ എന്നതാണ് ഈ വാരാചരണത്തിന്റെ മുദ്രാവാക്യം. ജില്ലകളിലും മണ്ഡലങ്ങളിലും ഗ്രാമങ്ങളിലുമായി ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടു ത്താനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി. മാധ്യമങ്ങള്‍, നെഹ്‌റുയുവക് കേന്ദ്ര, ആശാവര്‍ ക്കര്‍മാര്‍, മാതൃകാ സംതൃപ്ത കുടുംബങ്ങള്‍ എന്നിവ വഴിയും പ്രചരണം നടപ്പാക്കും. ഇവയ്‌ക്കു പുറമെ ആധുനിക പ്രചരണോ പാധികളും ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കുന്നതാണ്.
















