കൂത്തുപറമ്പ്: ക്വാര്‍ട്ടേസില്‍ വളര്‍ത്തിയ നായയെയും കുട്ടകളെയും കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി ഇടപെട്ടു. കൂത്തുപറമ്പിലെ പഴശ്ശി ഇറിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ക്വാര്‍ട്ടേസിലെ താമസക്കാര്‍ വളര്‍ത്തിയിരുന്ന നായയെയും ഒരുമാസം പ്രായമുള്ള ആറ് കുട്ടികളെയുമാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം പട്ടിപിടുത്തക്കാര്‍ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ക്വാര്‍ട്ടേസിലെ താമസക്കാരിയായ പി.വി.പുഷ്പ മേനകാ ഗാന്ധിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച് കേന്ദ്രമന്ത്രി തുടരന്വേഷണത്തിനായി കണ്ണൂരിലെ മൃഗസംരക്ഷണ വകുപ്പിന് കൈമാറി. ഇതനുസരിച്ച് ഇന്നലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി അന്വേഷണം നടത്തി. ക്വാര്‍ട്ടേഴ്‌സിന് കാവലായി താമസക്കാര്‍ വളര്‍ത്തുകയായിരുന്ന നായയെയും കുട്ടികളെയും വ്യാഴാഴ്ച ഉച്ചയോടെയാണ് പട്ടിപിടുത്തക്കാര്‍ കൊന്നത്.
















