പാനൂര്‍: ജനകീയ സമിതി ജില്ലാസെക്രട്ടറി ഇ.മനീഷിനു ജ്വല്ലറി ഉടമയുടെ മര്‍ദ്ധനം. മര്‍ദ്ധനമേറ്റ് ശശീന്ദ്ര ജ്വല്ലറിയിലെ ശശീന്ദ്ര(48)നെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 11മണിയോടെ പാനൂര്‍ നഗരസഭ സെക്രട്ടറിയെ കൂട്ടി അനധികൃത നിര്‍മ്മാണപ്രവൃത്തി തടയാനെത്തിയ ഇ.മനീഷിനെ ശശീന്ദ്രന്‍ മര്‍ദ്ധിച്ചെന്നാണ് പരാതി. പരിക്കേറ്റ മനീഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റവന്യൂഭൂമി കയ്യേറി അനധികൃത നിര്‍മ്മാണം നടത്തുന്നതിനെതിരെ ഇ.മനീഷ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.നിലവില്‍ കേസുളള സ്ഥലത്ത് അനുമതി വാങ്ങാതെ കടനവീകരണത്തിന്റെ പേരില്‍ ശശീന്ദ്രന്‍ നിര്‍മ്മാണപ്രവൃത്തി നടത്തുകയായിരുന്നു. ഇന്നലെ വീണ്ടും പ്രവൃത്തി തുടര്‍ന്നതോടെ നഗരസഭ’സെക്രട്ടറിയെ അറിയിക്കുകയും, സ്ഥലത്ത് നേരിട്ട് അന്വേഷണം നടത്താന്‍ എത്തിയപ്പോഴായിരുന്നു ജീവനക്കാരും, ശശീന്ദ്രനും മര്‍ദ്ധിച്ചതെന്ന് ഇ.മനീഷ് പറയുന്നു. എന്നാല്‍ കടയില്‍ അതിക്രമിച്ച് കയറി മനീഷ് മര്‍ദ്ധിക്കുകയായിരുന്നൂവെന്ന് ശശീന്ദ്രന്‍ പരാതിയില്‍ പറയുന്നു. ജ്വല്ലറി ഉടമയെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് പാനൂര്‍ടൗണില്‍ വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു. റവന്യൂഭൂമി കയ്യേറി പ്രവൃത്തി നടത്തിയതിനു പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ അക്രമിച്ച ജ്വല്ലറി ഉടമയുടെ ധിക്കാരപരമായ നടപടിയില്‍ ജനകീയസമിതി പ്രതിഷേധിച്ചു.കുറ്റക്കാരനെതിരെ കര്‍ശന നടപടി വേണമെന്നും, കളളക്കേസുകള്‍ പിന്‍വലിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. എംപി.പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു.കെകെ.ചാത്തുക്കുട്ടി, വിനോദന്‍, എടച്ചോളി ഗോവിന്ദന്‍, കെ.ശാരദ, കെ.സി.അനിത, കെപി.സുജിത്ത് എന്നിവര്‍ സംസാരിച്ചു.
















