റിയാദ്: മുസ്ലീങ്ങളുടെ പുണ്യനഗരമായ മദീനയില്‍ തിങ്കളാഴ്‌ച്ചയുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 12 പാക്കിസ്ഥാന്‍ സ്വദേശികളേയും ഏഴ് സൗദി പൗരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്നിനടിമയായ നയിര്‍ മൊസ്ലീം ഹമദ്ദ് അല്‍-ബലവിയെന്ന ഇരുപത്തിയാറുകാരനായ സൗദി പൗരനാണ് മദീനയില്‍ ആക്രമണം നടത്തിയതെന്ന് ഭരണകൂടം അറിയിച്ചിരുന്നു.
മദീനയടക്കം മൂന്നിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഏഴ് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മദീനയ്‌ക്ക് പുറമേ ഖത്തീഫിലെ ഒരു പള്ളിയിലും പടിഞ്ഞാറന്‍ ജിദ്ദയിലുമാണ് ആക്രമണങ്ങളുണ്ടായത്. മദീനയില്‍ നോമ്പ്തുറ കഴിഞ്ഞ് ഉടനെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖത്തീഫിലെ ആക്രമണം നടത്തിയത് മൂന്ന് ഭീകരരാണെന്നും അതില്‍ അബ്ദുറഹ്മാന്‍ സെല മുഹമ്മദ്ദ് അല്‍-അമര്‍ എന്ന 23കാരന്‍ ഉള്‍പ്പെട്ടിരുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇവിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ജിദ്ദയിലെ ആക്രമണത്തില്‍ അബ്ദ്ദുള്ള ഖല്‍സര്‍ ഖാന്‍ എന്ന പാക്കിസ്ഥാന്‍കാരന്റെ പങ്കും തെളിഞ്ഞിരുന്നു. 12 വര്‍ഷക്കാലമായി ഇവിടെക്കഴിയുന്ന ആളാണ് അബ്ദുള്ള. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. വിശുദ്ധമാസമായ ഈദ് രാവുകളിലാണ് ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
സൗദിയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
ഏഴാം നൂറ്റാണ്ടില്‍ പണിതു എന്ന് പറയപ്പെടുന്ന പള്ളിയാണിത്. ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കര്‍ ബാഗ്ദാദി സൗദി ആക്രമണത്തിനെതിരെ രംഗത്ത് വന്നിരുന്നു. സൗദി രാജവംശത്തിനെതിരെയും ഐഎസ് ശബ്ദമുയര്‍ത്തുന്നുണ്ട്.
















