ന്യൂദല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനാണ് ആദ്യം പരിഗണന നല്‍കുകയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്‌ക്കുശേഷം പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനുമുമ്പ് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ജാവ്‌ദേക്കര്‍.
അതേസമയം കേന്ദ്ര നയങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും വകുപ്പുതല ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം ഇത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ആവശ്യമില്ലാതെയാണ് പല ആരോപണങ്ങളും ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















