പയ്യന്നൂര്‍: വിവിധ കവര്‍ച്ചാ കേസുകളില്‍പെട്ട അഞ്ചംഗ സംഘത്തെ പരിയാരം പോലീസ് അറസ്റ്റുചെയ്തു. സംഘത്തലവന്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. പിലാത്തറ വിദേശ മദ്യഷാപ്പിലും എമ്പേറ്റിലെ കള്ളുഷാപ്പിലുമുള്‍പ്പെടെ നിരവധി മോഷണങ്ങള്‍ നടത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. ചക്കരക്കല്‍ മതുക്കോത്ത് ശക്തിവേല്‍ നിവാസില്‍ ശിവന്‍ (20), ഏഴിലോട് കാരാട്ടുവയല്‍ സ്വദേശികളായ മുരളി (26), കുമാര്‍ (20), ചിറക്കല്‍ ഹൗസില്‍ ആഷിക് (18) ഇയാളുടെ അടുത്ത ബന്ധുവായ 17കാരന്‍ എന്നിവരെയാണ് പരിയാരം എസ്‌ഐ കെ.എം.മനോജും സംഘവും അറസ്റ്റു ചെയ്തത്. സംഘത്തലവന്‍ മുരുകേശ് എന്ന മുരുകനാണ് രക്ഷപ്പെട്ടത്. പിലാത്തറയിലെ വിദേശ മദ്യ വില്‍പനശാല, എമ്പേറ്റിലെ കള്ള്ഷാപ്പ്, ചന്തപ്പുരയിലെ ആക്രിക്കട തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഈ സംഘം കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സംഘത്തില്‍ നിന്നും ആക്രിസാധനങ്ങള്‍, മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
















