കണ്ണൂര്‍: ഓട്ടോറിക്ഷയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണമോതിരം അവകാശിക്ക് തിരിച്ചുനല്‍കിക്കൊണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ സത്യസന്ധത കാട്ടി. കണ്ണൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വി.സുരേന്ദ്രനാണ് ഓട്ടോറിക്ഷയില്‍ നിന്നും മോതിരം കളഞ്ഞുകിട്ടിയത്. മോതിരത്തിന്റെ തെളിവ് നല്‍കിയതിനെ തുടര്‍ന്ന് അവകാശിയായ താണയിലെ ശൈലജക്ക് കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ വെച്ച് മോതിരം തിരിച്ചു നല്‍കി. കളഞ്ഞുകിട്ടിയ മോതിരം യഥാര്‍ത്ഥ അവകാശിക്ക് തിരിച്ചുനല്‍കി മാതൃക കാട്ടിയ സുരേന്ദ്രനെ എസ്എടിയു ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അനുമോദിച്ചു. കസ്തൂരിദേവന്‍, എന്‍.ലക്ഷ്മണന്‍, സി.കെ.ജയരാമന്‍, എം.ശശിധരന്‍, സി.രാജീവന്‍, എം.രവീന്ദ്രന്‍, എന്‍.സീതാറാം തുടങ്ങിയവര്‍ സംസാരിച്ചു.
















