ചെറുതോണി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളോട് പി ടി എ കമ്മറ്റി അന്യായമായി പണപ്പിരിവ് നടത്തുന്നു. വാഹനത്തിന്റെ ചെലവിനത്തില്‍ മാസം തോറും ഓരോ കുട്ടിയോടും വന്‍തുക പിരിക്കുന്നതിനാലാണ് പരാതി ഉയരാന്‍ കാരണമായത്. കുട്ടികളെ സ്‌കൂള്‍ ബസില്‍ എത്തിക്കുന്നതിന് തുടക്കത്തില്‍ 5000 രൂപ കെട്ടി വയ്‌ക്കണം. കൂടാതെ പ്രതിമാസം 550 രൂപ മുതല്‍ 750 രൂപാ വരെ 12 കിലോ മീറ്റര്‍ യാത്രയ്‌ക്കായി ഓരോ കുട്ടിയോടും ഈടാക്കുന്നുണ്ട്. ഇതിനു പുറമേ വാഹനത്തിന്റെ അറ്റകുറ്റപണിയുടെ ഇനത്തിലും തുക ഈടാക്കുന്നുണ്ട്. ഡ്രൈവറുടെ ശമ്പളവും ബസിലുള്ള ആയമാരുടെ ശമ്പളവുമെല്ലാം കണ്ടെത്തുന്നതിനും പലയിനത്തിലായി തുക ഈടാക്കാറുണ്ട്. തുടക്കത്തില്‍ വാങ്ങുന്ന 5000 രൂപയുടെ കാര്യത്തെ കുറിച്ച് പിന്നീട് ബന്ധപ്പെട്ടവര്‍ പറയാറേയില്ലെന്നാണ് രക്ഷിതാക്കളുടെ പക്ഷം. പി ടി എ കമ്മറ്റി രൂപീകരിച്ച കാലം മുതല്‍ ഇടുക്കി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയാണ് പി ടി എ പ്രസിഡന്റ്. ഇയാളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം കമ്മറ്റിയെ നയിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തി വരുന്നതെന്നും ആക്ഷേപമുണ്ട്. മുമ്പ് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കളക്ടര്‍ തന്നെ പി ടി എ കമ്മറ്റിയുടെ ചുമതല ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും പ്രസിഡന്റിന്റെ ഉത്തരവാദിത്വം മുന്‍ പ്രസിഡന്റില്‍ തന്നെ എത്തിയിരിക്കുകയാണ്. കുട്ടികളില്‍ നിന്നും പിരിക്കുന്ന തുകയില്‍ വാഹനത്തിലെ ജീവനക്കാരുടെ ശമ്പളം കൊടുത്തശേഷം ബാക്കിയുള്ളവ സ്വന്തം പണമിടപാട് സ്ഥാപനത്തിലൂടെ കൊള്ളപലിശ വാങ്ങിക്കൊണ്ട് ക്രയവിക്രയം നടത്തി വരുന്നുവെന്നും ആക്ഷേപമുണ്ട്. നിയമവിരുദ്ധമായി വാഹനത്തില്‍ കേന്ദ്രീയ വിദ്യാലയം എന്ന പേര് ഉപയോഗിച്ചതിന് വിലക്ക് ഏര്‍പ്പെടുത്തുകയും പേര് നീക്കം ചെയ്യണമെന്ന് മുമ്പ് കളക്ടര്‍ ഉത്തരാവകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല.
















