തലശ്ശേരി: മാനദണ്ഡങ്ങള്‍ പാലിക്കാതെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും ക്വാറി നടത്തിപ്പുകാരനുമെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു, പാനൂര്‍ കൊളവല്ലൂരിനടുത്ത ചെറുപറമ്പിലെ കുരുടിപ്രവിന്റെവിട സുനിത നല്‍കിയ പരാതിയിലാണ് അന്വേഷണ ഉത്തരവ്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ കണ്ണൂര്‍ ജിയോളജിസ്റ്റ് ജഗദീഷ്, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് റിട്ട.സെക്രട്ടറി മാറോളി മോഹനന്‍, സസ്ഥാന പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എഞ്ചിനീയര്‍ പി.മൃദുല, ക്വാറി നടത്തിപ്പുകാരന്‍ ഈസ്റ്റ് വള്ള്യായി മുതിയങ്ങയിലെ റീനാലയത്തില്‍ കീരന്‍ കുമാരന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയത്.
















