Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ കേന്ദ്രമന്ത്രിമാരെ കൂടുതലായി അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 11:41 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്ക് രാഷ്‌ട്രപതിഭവനിലെ അശോകാഹാളില്‍ നടന്ന ചടങ്ങില്‍ 19 മന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രകാശ് ജാവദേക്കറിനെ ക്യാബിനറ്റ് മന്ത്രിയായി ഉയര്‍ത്തി.

അധികാരമേറ്റ 19 മന്ത്രിമാരില്‍ പതിനേഴും ബിജെപിയില്‍ നിന്നുള്ളവരാണ്. ആര്‍പിഐ നേതാവ് രാംദാസ് അത്‌വാലെയും അപ്‌നാ ദളിന്റെ അനുപ്രിയ പട്ടേലുമാണ് മറ്റ് രണ്ട് പേര്‍.

മന്ത്രിമാര്‍ ഇവര്‍

ഫഗന്‍ സിങ്ങ് കുലസ്‌തേ

മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗം. ഒന്നാം എന്‍ഡിഎ സര്‍ക്കാരില്‍ കേന്ദ്രആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. ഒരു തവണ നിയമസഭയിലേക്കും ആറു തവണ ലോക്‌സഭയിലേക്കും വിജയിച്ചിട്ടുണ്ട്.

എസ്. എസ്. അലുവാലിയ

പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നുള്ള ലോക്‌സഭാംഗം. അഞ്ചുതവണ ലോക്‌സഭാംഗമായിട്ടുണ്ട്. പാര്‍ലമെന്ററി കാര്യ വിദഗ്ധനാണ് അലുവാലിയയെ പാര്‍ലമെന്ററികാര്യങ്ങളിലെ സര്‍വ്വവിജ്ഞാനകോശമെന്നാണ് സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് ബിജെപിയിലെത്തി. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാ ഉപനേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രമേശ് ചന്ദപ്പ ജിഗാജിനഗി

കര്‍ണ്ണാടകയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. അഞ്ചുതവണ എംപിയും മൂന്നുതവണ എംഎല്‍എയുമായിട്ടുണ്ട്. കര്‍ണ്ണാടകയില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിജയ് ഗോയല്‍

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗം. വാജ്‌പേയി മന്ത്രിസഭയില്‍ കായിക- യുവജനകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദല്‍ഹി ബിജെപി അധ്യക്ഷനായിരുന്ന വിജയ് ഗോയല്‍ നാലു തവണ എംപിയായിട്ടുണ്ട്.

രാംദാസ് അത്താവാലെ

മഹാരാഷ്‌ട്രയിലെ പ്രമുഖ ദളിത് നേതാവായ രാംദാസ് എന്‍ഡിഎ സഖ്യകക്ഷിയായ ആര്‍പിഐ(റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) അധ്യക്ഷനാണ്. രാജ്യസഭാംഗം.

രാജേന്‍ ഗൊഹൈന്‍

ആസാമില്‍ നിന്നുള്ള ലോക്‌സഭാംഗം. നാലുതവണ എംപിയായിട്ടുണ്ട്. കേന്ദ്രകായികമന്ത്രി സര്‍വാനന്ദ സോനോബാള്‍ അസം മുഖ്യമന്ത്രിയായപ്പോള്‍ പകരം സംസ്ഥാനത്തുനിന്നുള്ള പ്രതിനിധിയായി കേന്ദ്രമന്ത്രിസഭയിലെത്തി.

അനില്‍ മാധവ് ധവെ

നര്‍മ്മദാ നദീസംരക്ഷണ പ്രവര്‍ത്തകനായ അനില്‍ ധവെ മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം. സാമൂഹ്യ പ്രവര്‍ത്തകനായ ദവെഹിന്ദിയിലും ഇംഗ്ലീഷിലും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ആഗോള തപനം സംബന്ധിച്ച പാര്‍ലമെന്ററി സമിതിയിലടക്കം നിരവധി സമിതികളിലും അംഗമാണ്.

പുരുഷോത്തം രൂപാല

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരില്‍ കൃഷിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എം. ജെ. അക്ബര്‍

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍. കൊല്‍ക്കത്ത സ്വദേശി. ബിജെപി ദേശീയ വക്താവായ അക്ബര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. നിരവധി പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ പത്രാധിപരായിരുന്നു. നിരവധി പ്രശസ്തങ്ങളായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

അര്‍ജുന്‍ റാം മേഘ്‌വാള്‍

രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ള ലോക്‌സഭാംഗം. ബിക്കാനീര്‍ സ്വദേശിയായ മേഘ്‌വാള്‍ ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പാണ്. സൈക്കിളില്‍ ലോക്‌സഭയിലെത്തുന്ന അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതും സൈക്കിളിലാണ്. 2013ല്‍ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജസ്വന്ത് സിങ്ങ് സുമന്‍ഭായ് ഭാഭോര്‍

ഗുജറാത്തിലെ ദഹോദില്‍ നിന്നുള്ള ലോക്‌സഭാംഗം. ഗുജറാത്തിലെ പട്ടികവര്‍ഗ്ഗക്കാരനായ പ്രമുഖ ബിജെപി നേതാവായ ഭാഭോര്‍ മികച്ച കര്‍ഷകനുമാണ്.

ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡേ

ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഡോ. മഹേന്ദ്രനാഥ പാണ്ഡെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദി സാഹിത്യയില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നഗരവികസന മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ ഏറ്റവുമധികം ഹാജര്‍(97ശതമാനം) ഉള്ള അംഗം.

അജയ് തംത

ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ നിന്നുള്ള ലോക്‌സഭാംഗം. ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവ്. ഉത്തരാഖണ്ഡ് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന തംതയുടെ കേന്ദ്രമന്ത്രിസഭാംഗത്വം വരുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഹായകരമാകും. ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് അജയ് തംത.

കൃഷ്ണ രാജ്

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ എംപി. ഉത്തര്‍പ്രദേശില്‍ രണ്ടുതവണ എംഎല്‍എയുമായിട്ടുണ്ട്. 96ശതമാനം ഹാജരും 68 ചോദ്യങ്ങളും ഉന്നയിച്ച് സജീവ അംഗമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി കേന്ദ്രമന്ത്രിസഭാംഗത്വം. നിരവധി പാര്‍ലമെന്ററിസമിതികളിലും അംഗമാണ്.

മന്‍സുഖ് എല്‍. മാണ്ഡവ്യ

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം. പ്രശസ്ത അഭിഭാഷകനായ അദ്ദേഹം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങളും നിര്‍വഹിച്ചിട്ടുണ്ട്. ബേഠി ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി 127 കിലോമീറ്റര്‍ പദയാത്ര നടത്തി ശ്രദ്ധ പിടിച്ചുപറ്റി.

അനുപ്രിയ പട്ടേല്‍

നിയമബിരുദധാരിയായ അനുപ്രിയ യുപിയിലെ ബിജെപി സഖ്യകക്ഷിയായ അപനാദളിന്റെ നേതാവ്. യുപിയിലെ മിര്‍സാപൂരില്‍ നിന്നുള്ള ലോക്‌സഭാംഗം. സംസ്ഥാനത്തെ പ്രമുഖ പിന്നോക്ക സമുദായമായ കുര്‍മിയില്‍ നിന്നുള്ള നേതാവ്.

സി. ആര്‍. ചൗധരി

രാജസ്ഥാനിലെ നാഗോറില്‍ നിന്നുള്ള ലോക്‌സഭാംഗം. രാജസ്ഥാന്‍ പിഎസ്‌സി ചെയര്‍മാനായിരുന്നു. ജാട്ട് സമുദായാംഗമായ ബിജെപി നേതാവാണ് ചൗധരി. ബര്‍മിങാം സര്‍വ്വകലാശാലയില്‍ നിന്നും ഗ്രാമവികസനത്തില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പി. പി. ചൗധരി

രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ലോക്‌സഭാംഗം. നിരവധി പാര്‍ലമെന്ററി സമിതികളിലെ ചെയര്‍മാനും അംഗവുമാണ്. പ്രശസ്തനായ അഭിഭാഷകനാണ്.

സുഭാഷ് രാംറാവു ഭാംറേ

മഹാരാഷ്‌ട്രയിലെ ധുലെ ലോക്‌സഭാംഗം. പ്രശസ്തനായ ക്യാന്‍സര്‍ രോഗ, ശസ്ത്രക്രിയാ വിദഗ്ധന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.