കോഴിക്കോട്: ഏകാത്മകമാനവ ദര്‍ശനം പൂര്‍ണ്ണമനുഷ്യനെ പ്രതിപാദിക്കുന്ന സമ്പൂര്‍ണ്ണ ദര്‍ശനമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ശ്യാമപ്രസാദ് മുഖര്‍ജി ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകാത്മമാവന ദര്‍ശനം വിതരണം ചെയ്യുന്ന മഹാസമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെയും പ്രകൃതിയെയും സമഗ്രമായി ദര്‍ശിക്കുന്ന ഭാരതീയ ദര്‍ശനം നിലനില്ക്കുയും ലോകത്തുള്ള മറ്റു ഇസങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തത് ഇതിന്റെ ശാസ്ത്രീയതയെ വെളിവാക്കുന്നു.
ധര്‍മ്മം, മോക്ഷം എന്നീ രണ്ട് ഓരങ്ങള്‍ കേന്ദ്രീകരിച്ച് മുന്നോട്ട് നീങ്ങുന്ന ജീവിതവീക്ഷണമാണ് ഭാരതം മുന്നോട്ട് വെച്ചത്. കേവല ഭൗതികതയില്‍ മാത്രം അധിഷ്ഠിതമായ മുതലാളിത്ത – കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തകര്‍ന്നടിഞ്ഞു. ഇസങ്ങള്‍ക്കപ്പുറത്ത് സത്യാന്വേഷണത്തിന്റെ കാലാതിവര്‍ത്തിയായ ദര്‍ശനമാണ് ഭാരതം മുന്നോട്ട് വെച്ചത്.
അതിന്റെ ആധുനിക ആവിഷ്കരണമാണ് ഏകാത്മമാനവ ദര്‍ശനം. അദ്ദേഹം പറഞ്ഞു.
പി.പി. ഉമര്‍ ഫറൂഖ് ഏകാത്മമാനവ ദര്‍ശനം ഏറ്റുവാങ്ങി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.പി.എസ്. ശ്രീധരന് പിള്ള മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: