Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിയോണില്‍ ഇന്ന് ഹൈ വോള്‍ട്ട് പോ​രാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 10:35 pm IST
inSports

ലിയോൺ: കാൽപ്പന്തുകളിയിൽ യൂറോപ്പിലെ പുതിയ ചാമ്പ്യന്മാരെ കണ്ടെത്താൻ ഇനി മൂന്ന് പോരാട്ടങ്ങൾ മാത്രം. ഇതിൽ ആദ്യത്തേത് ഇന്ന് രാത്രി 12.30ന്. പോർച്ചുഗലും വെയ്ൽസും തമ്മിലുള്ള ഹൈ വോൾട്ട് പോരാട്ടത്തിനാണ് ഇന്ന് പാർക്ക് ഒളിമ്പിക് ലിയോന്നൈസ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പർ താരങ്ങൾ മുഖാമുഖം വരുന്ന മത്സരമെന്ന പ്രത്യേകതയും ഈ കളിക്ക്. റയൽ മാഡ്രിഡിലെ കൂട്ടുകാരായ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയും വെയ്ൽസിന്റെ ഗരെത്ത് ബെയ്‌ലുമാണ് ഇന്നത്തെ ഹൈവോൾട്ട് പോരാട്ടത്തിന്റെ അമരക്കാർ. എന്തായാലും ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് നടക്കുക.

അതേസമയം ചില പ്രമുഖരുടെ അഭാവം ഇന്നത്തെ മത്സരത്തിൽ നിഴലിക്കും. വെയ്ൽസിന്റെ മധ്യനിരയിലെ സൂപ്പർതാരം ആരോൺ റംസി, പ്രതിരോധത്തിലെ കരുത്തൻ ബെൻ ഡേവിസ് എന്നിാവർ ഇന്നത്തെ നിർണായക പോരാട്ടത്തിൽ കളത്തിലിറങ്ങില്ല. രണ്ട് മഞ്ഞക്കാർഡുകൾ കണ്ടതിനാൽ ഇരുവരും സസ്‌പെൻഷനിലാണ്. റാംബോ എന്നുവിളിക്കുന്ന ആരോൺ റംസിയുടെ അഭാവം വെയ്ൽസ് നിരയിൽ നികത്താൻ കഴിയാത്ത നഷ്ടമാണ്. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ടീമിനെ ജയത്തിലേക്ക് നയിച്ചതിൽ റംസിക്ക് മുഖ്യ പങ്കുണ്ട്. ടൂർണമെന്റിൽ ഇതുവരെ മികച്ചഫോമിലാണ് ആഴ്‌സനൽ പ്ലേമേക്കറായ റാംസി. പ്രതിരോധത്തിലെ ബെൻ ഡേവിസില്ലാത്തതും ടീമിന്റെ ശക്തി കുറയ്‌ക്കാനാണ് സാധ്യത.

അതേപോലെ പോർച്ചുഗൽ മധ്യനിരയിലെ കരുത്തൻ വില്യം കാർവാലോയും സസ്‌പെൻഷൻ കാരണം ഇന്ന് കളത്തിലിറങ്ങില്ല. പോളണ്ടിനെതിരായ മത്സരത്തിലും മഞ്ഞക്കാർഡ് കണ്ടതോടെയാണ് പോർച്ചുഗൽ നിരയിലെ കരുത്തനായ വില്യം കാർവാലോയ്‌ക്ക് വെയ്ൽസിനെതിരെയുള്ള സെമി നഷ്ടപ്പെടുന്നത്. പ്രതിരോധനിരയിലെ കരുത്തനായ പെപ്പെയുടെ കാര്യം സംശയത്തിലാണ്. പരിക്കാണ് പ്രശ്‌നം.

യൂറോ കപ്പിൽ ചരിത്രത്തിലാദ്യമായി കളിക്കാനെത്തി സെമിയിലെത്തി ചരിത്രം സൃഷ്ടിച്ചവരാണ് വെയ്ൽസ്. 1982-ൽ സ്വീഡനുശേഷം അരങ്ങേറ്റ ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തിയ ആദ്യ ടീമാണ് വെയ്ൽസ്. ഇനി അവരുടെ ലക്ഷ്യം പോർച്ചുഗലിനെയും കീഴടക്കി ഫൈനൽ പ്രവേശം. പോർച്ചുഗലിനെ അപേക്ഷിച്ച് മിന്നുന്ന പ്രകടനമാണ് ബെയ്‌ലും കൂട്ടരും ചാമ്പ്യൻഷിപ്പിൽ ഇതുവരെ നടത്തിയിട്ടുള്ളത്.

ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും പ്രീ ക്വാർട്ടറിൽ വടക്കൻ അയർലൻഡിനെ 1-0നും ക്വാർട്ടർ ഫൈനലിൽ ഫിഫ റാങ്കിങിലെ രണ്ടാം സ്ഥാനക്കാരും സൂപ്പർ താരങ്ങളുമടങ്ങിയ ബെൽജിയത്തെ 3-1നും തകർത്തെറിഞ്ഞതിന്റെ ആത്മവിശ്വാസം അവരുടെ കരുത്ത് കൂട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. അതും ഒരു ഗോളിന് പിന്നിട്ടുന്നശേഷമായിരുന്നു ബെൽജിയത്തെ തകർത്തത്.

ടൂർണമെന്റിൽ കളിച്ച അഞ്ച് കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ വെയ്ൽസ് നാലെണ്ണം വഴങ്ങി. മൂന്ന് ഗോളുകളുമായി മികച്ച ഫോമിലുള്ള ഗരെത്ത് ബെയ്ൽ തന്നെയാണ് അവരുടെ കുന്തമുന. അതിവേഗവും അസാമാന്യമായ ഡ്രിബ്ലിങ് പാടവവും ലക്ഷ്യം തെറ്റാതെ നിറയൊഴിക്കാനുള്ള കഴിവും ബെയ്‌ലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. സ്വന്തം പകുതിയിലേക്ക് ഇറങ്ങി പന്തുമായി കുതിച്ചുകയറുന്ന ബെയ്‌ലിനൊപ്പം കഴിഞ്ഞ മത്സരത്തിൽ വണ്ടർ ഗോൾ നേടിയ റോബ്‌സൺ കാനുവായിരിക്കും ആദ്യ ഇലവനിൽ.

പകരക്കാരനായി സാം വോക്‌സും. റംസിയുടെ അസാന്നിധ്യത്തിൽ മധ്യനിരയിൽ ജോ അലൻ, ജോ ലെഡ്‌ലിക്കുമൊപ്പം ഡേവിഡ് എഡ്വേർഡ്‌സാകും ഇറങ്ങുക. മധ്യനിരക്കും സ്‌ട്രൈക്കർമാർക്കും ഇടയിലായി ഇടതുവലതു വിംഗുകളിൽ ക്രിസ് ഗുൻടറും നീൽ ടെയ്‌ലറും. പ്രതിരോധത്തിലെ കരുത്തൻ നായകൻ ആഷ്‌ലി വില്യംസ് തന്നെ. ഒപ്പം ജെയിംസ് ചെസ്റ്റർ, ബെൻ ഡേവിസ് എന്നിവരും ഇറങ്ങാനാണ് സാധ്യത. 5-3-2 ശൈലിയിലോ 3-5-2 ശൈലിയിലോ ആയിരിക്കും വെയ്ൽസ് കളത്തിലിറങ്ങുക.

മറുവശത്ത് പറങ്കികളും തികഞ്ഞ ആത്മവിശ്വാസത്തിൽ. ഗ്രൂപ്പിൽ ഒരൊറ്റ മത്സരം പോലും ജയിക്കാതെ നോക്കൗട്ട് റൗണ്ടിലെത്തിയ പോർച്ചുഗൽ അധികസമയത്തേക്ക് നീണ്ട പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ 1-0ന് പരാജയപ്പെടുത്തിയാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ എതിരാളികളായി എത്തിയത് പോളണ്ട്. നിശ്ചിത സമയത്തും അധികസമയത്തും 1-1ന് സമനില പാലിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പോളിഷ് പോരാളികളെ മറികടന്ന് സെമിയിൽ.

അഞ്ച് യൂറോകപ്പിന്റെ ചരിത്രത്തിനിടെ നാലാം തവണയാണ് പറങ്കികൾ സെമിയിൽ എത്തുന്നത്. സൂപ്പർതാരം റൊണാൾഡോ തന്നെയാണ് അവരുടെ കുന്തമുന. ഒപ്പം സ്‌ട്രൈക്കറായി നാനിയും. എന്നാൽ ഹംഗറിക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതൊഴിച്ചാൽ ക്രിസ്റ്റിയാനോ മികച്ച പ്രകടനം നടത്തുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനെതിരെ സമനില ഗോൾ നേടിയ കൗമാര താരം റെനാറ്റോ സഞ്ചസും അരങ്ങുതകർക്കാനിറങ്ങുമ്പോൾ വെയ്ൽസ് പ്രതിരോധത്തിന് പണിയേറും.

പെപ്പെ കളിക്കാനിറങ്ങിയില്ലെങ്കിൽ റിക്കാർഡോ കാർവാലോ, ബ്രൂണോ ആൽവസ്, ജോസെ ഫോൺടെ, എലിസ്യൂ, സെഡ്രിക് സോറസ് എന്നിവർക്കായിരിക്കും ബെയ്‌ലിനെയും കൂട്ടരെയും തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്തം. മധ്യനിരയിൽ കളിമെനയാൻ ജാവോ മരിയോ, റെനാറ്റോ സാഞ്ചസ്, അഡ്രിയാൻ സിൽവ എന്നിവരും ഇറങ്ങുമ്പോൾ പോരാട്ടം തുല്യശക്തികളുടേതാകും.

ഇരുടീമുകളും രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

മുൻപ് മൂന്നുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടിൽ വിജയം പറങ്കികൾക്ക്. ഒരെണ്ണം വെയ്ൽസിനും സ്വന്തം. എന്തായാലും തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ട് പോർച്ചുഗലും എതിരാളികളെ അട്ടിമറിച്ചേ അടങ്ങൂ എന്ന വാശിയിൽ വെയ്ൽസും ഇറങ്ങുമ്പോൾ തീ പാറും പോരാട്ടം പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

Kerala

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

India

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

Kerala

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

India

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.