അഹമ്മദാബാദ്: ചരക്കു കപ്പലിലെ ജീവനക്കാരനായ സിറിയന്‍ പൗരനെ കാണാതായതിനെ തുടര്‍ന്ന് ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി. ഈജിപ്തില്‍ നിന്നു ഫോസ്‌ഫേറ്റും കൊണ്ട് കപ്പല്‍ കച്ചിലെ കണ്ട്‌ല പോര്‍ട്ടിലെത്തിയപ്പോഴാണ് സിറിയക്കാരനായ അല്‍ എന്ന വിളിപ്പേരുള്ള ഇബ്രാഹിം ഏദനെ കാണാനില്ലെന്നറിയുന്നത്.
ഇതിനുമുമ്പ് ഹസീറ പോര്‍ട്ടില്‍ ചരക്കു കപ്പല്‍ നങ്കൂരമിട്ടിരുന്നു. സിറിയന്‍ സ്വദേശി ഇവിടെയിറങ്ങിയിട്ടുണ്ടോയെന്നു സംശയം. സിറിയ ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായതിനാല്‍ മുന്‍ കരുതല്‍ എന്ന നിലയിലാണ് സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ജൂണ്‍ 18നാണ് ഈജിപിതില്‍ നിന്നു ചരക്കുമായി കപ്പല്‍ യാത്ര തിരിച്ചത്. കപ്പല്‍ ഭാരതതീരത്തെത്തിയപ്പോല്‍ അലി ക്യാബിനുള്ളില്‍ അകപ്പെട്ടതായി കണ്ടെത്തിയിരുന്നു. കണ്ട്‌ല തീരത്തെത്തി ക്യാബിന്‍ തുറന്ന് നോക്കിയപ്പോള്‍ ജനല്‍ തകര്‍ത്ത് ഇയാള്‍ കടന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കപ്പലിലെ മറ്റു ജീവനക്കാര്‍ കണ്ട്‌ല തീരദേശ പോലീസില്‍ പരാതി നല്‍കി. 19 ജീവനക്കാരുണ്ടായിരുന്ന കപ്പലില്‍ ഏഴുപേര്‍ ഭാരതീയരും ബാക്കി സിറിയക്കാരുമായിരുന്നു.
















