തുറവൂര്‍: നൂറു കണക്കിനാളുകള്‍ നിത്യേന ആശ്രയിക്കുന്ന തുറവൂര്‍ കവല കേന്ദ്രീകരിച്ച് പൊതു ശൗചാലയം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തുന്ന യാത്രക്കാരും ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളും കവലയിലും സമീപത്തുമുള്ള വ്യാപാരികളും അടക്കമുള്ള ദീര്‍ഘസമയ ഇവിടെ ചെലവഴിക്കേണ്ടി വരുന്നവര്‍ക്കെല്ലൊം ശൗചാലയത്തിന്റെ അഭാവം ദുരിതമാവുകയാണ്.
ചുരുക്കം കെട്ടിടങ്ങളില്‍ മ#ാത്രമാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഉള്ളത്. ഇവിടെയെത്തുന്ന സ്ത്രീകളടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്നതോ സൗജന്യമോ ആയ പൊതു ശൗചാലയം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പത്തു വര്‍ഷം മുമ്പ് പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി ഇതിനായി പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ദീര്‍ഘദൂര യാത്രക്കാര്‍ അടക്കം നിരവധി ആളുകള്‍ ദീര്‍ഘനേരം കാത്തു നില്‍ക്കേണ്ടി വരുന്ന പ്രധാന കേന്ദ്രമാണിത്.
സ്ത്രീകളാണ് ഇതു മൂലം ഏറെ ദുരിതത്തിലായിരിക്കുന്നത്. തുറവൂര്‍ തെക്ക് വില്ലേജ് ഓഫീസിന് സമീപം അനുയോജ്യമായ പുറമ്പോക്ക് ഭൂമി കാടു പിടിച്ചു കിടക്കുകയാണ്. പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇവിടെ പൊതു ശൗചാലയം നിര്‍മ്മിച്ചാല്‍ ഈ ദുരിതത്തിന് പരിഹാരമുണ്ടാക്കാനാകും എന്നാണ് പൊതുജനാഭിപ്രായം.
















