Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആധുനിക അറവുശാലയ്‌ക്ക് താഴ് വീണിട്ട് ആറാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2016, 07:32 pm IST
inAlappuzha

ആലപ്പുഴ: നഗരത്തില്‍ മാടുകളെ അറവു ചെയ്യുന്നത് അനധികൃതമായി. ആലപ്പുഴ നഗരത്തില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു അറവുശാല പോലുമില്ല, കാലങ്ങളായി ഇവിടുത്തെ ഇറച്ചിക്കടകളില്‍ വില്‍ക്കുന്നത് അനധികൃതമായി അറവു ചെയ്ത മൃഗങ്ങളുടെ മാംസമാണ്. യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ അറവു ചെയ്യുന്ന മൃഗങ്ങളുടെ ഇറച്ചിയാണ് ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്. രോഗമുള്ളവയേയും ചത്ത മാടുകളെയും വരെ അറവു ചെയ്ത് ഇറച്ചി വില്‍ക്കുന്നുണ്ട്.നഗരസഭയുടെ ആധുനിക അറവുശാല അടച്ചിട്ടിട്ട് ആറുവര്‍ഷമായി. ഒന്നരക്കോടി മുതല്‍മുടക്കി 2010 ലാണ് അറവുശാല ആലപ്പുഴ വഴിച്ചേരിയില്‍ തുറന്നത്. വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. വന്‍ അഴിമതിയുടെ ദുര്‍ഗന്ധമാണ് നഗരസഭയുടെ അറവുശാലയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

2010ല്‍ ഇടതു ഭരണകാലത്താണ് നഗരത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കാനുള്ള നീക്കം തുടങ്ങിയത്. ആധുനിക അറവുശാല പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥലങ്ങളില്‍ നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രോജക്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ അംഗീകരിച്ചു.

കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, അറവുമാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേക പഌന്റ് തുടങ്ങിയവ നഗരസഭാ പ്രോജക്ടില്‍ വക കൊള്ളിച്ചിരുന്നു. നഗരത്തിലെ കനാലുകളെയും പൊതുവഴികളെയും മാലിന്യമുക്തമാക്കാനും നഗരവാസികള്‍ക്ക് മികച്ച മാംസം ലഭ്യമാക്കാനുമായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

50 കാലികളെ വരെ ഒരുസമയത്ത് കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌കരിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ചില വിഭാഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിവസം 150 കാലികളെ വരെ കാശാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെ പഌന്റിന്റെ പ്രവര്‍ത്തനം തകരാറിലായി. ഇത് പരിഹരിക്കാന്‍ 35 ലക്ഷം രൂപ അധികമായി നഗരസഭക്ക് ചെലവഴിക്കേണ്ടിവന്നു. എന്നാല്‍, തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അറവുമാലിന്യം സംസ്‌കരിക്കാനാവാതെ നഗരസഭ വെട്ടിലായി.

മാലിന്യം അറവുശാലക്ക് സമീപം കെട്ടിക്കിടക്കുകയും കനാലിലേക്കും തോട്ടിലേക്കും ഒഴുക്കാനും തുടങ്ങി. സംഭവം വിവാദമായതോടെ മനുഷ്യവകാശ കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും നഗരസഭ അറവുശാല അനിശ്ചിതമായി പൂട്ടിയിടാനും ഉത്തരവായി. വന്‍ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അറവുശാല പൂട്ടിയതോടെ നഗരത്തില്‍ അനധികൃത അറവുകേന്ദ്രങ്ങള്‍ പെരുകി. നഗരസഭ നല്‍കുന്ന അംഗീകൃത ലൈസന്‍സ് സമ്പാദിച്ച് മാത്രമേ അറവുശാലകള്‍ പ്രവര്‍ത്തിക്കാവൂവെന്നാണ് ചട്ടം. എന്നാല്‍, ഇതൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും നിരവധിയാണ്. കഴിഞ്ഞ ദിവസവും അനധികൃത അറവുശാലകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ ഒന്നും നടപ്പാകുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.