ലണ്ടന്‍: വിമാനത്തില്‍ അള്ളാഹു അക്ബര്‍ വിളിച്ച പാക് വംശജനായ ബ്രിട്ടീഷ് പൗരനെ പത്താഴ്ചത്തേക്ക് ജയിലില്‍ അടച്ചു. ഷെഹ്‌റാസ് സര്‍വര്‍ ആണ് ജയിലിലായത്. ദുബൈയില്‍ നിന്ന് ബ്രിട്ടനിലെ ബര്‍മിങ്ഹാമിലേക്കുള്ള ബോയിങ് 777 വിമാനത്തിലാണ് ഇയാള്‍ അള്ളാഹു അക്ബര്‍ വിളിച്ചത്. ഇത് വലിയ പരിഭ്രാന്തിയാണ് പരത്തിയത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ഭീകരാക്രമണം നടത്തിയവരും അള്ളാഹു അക്ബര്‍ എന്ന് വിളിച്ചിരുന്നു. ഈ വിളി ഉയര്‍ന്നതോടെ വിമാനത്തില്‍ വലിയ കോലാഹലമായി. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പോലീസിനെ വിളിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















