മുംബൈ: എന്‍.എസ്. വിശ്വനാഥന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റു. എച്ച്.ആര്‍. ഖാന്‍ വിരമിക്കുന്ന ഒഴിവില്‍ വിശ്വനാഥന്റെ നിയമനം. 1981ലാണ് അദ്ദേഹം റിസര്‍വ്വ് ബാങ്കില്‍ ചേര്‍ന്നത്.
ബാങ്കുകളിലെ നിക്ഷേപ ഇന്‍ഷ്വറന്‍സ്, സാമ്പത്തിക സ്ഥിരത, അപകടസാധ്യത എന്നിവ നിരീക്ഷിക്കുക അദ്ദേഹത്തിന്റെ ചുമതല. വിദേശ നാണയങ്ങളുടേയും വിദേശ നിക്ഷേപങ്ങളുടേയും കടത്തിന്റേയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആര്‍. ഗാന്ധിയാണ്. ഊര്‍ജിത് പട്ടേലും എസ്.എസ്. മുന്ദ്രയുമാണ് മറ്റു രണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.
















