ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സഭ ഇന്ന് രാവിലെ 11ന് പുനഃസംഘടിപ്പിക്കും. യുപി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവിടെ നിന്ന് കൂടുതല്‍ പേരെ മന്ത്രിസഭയിലെത്താന്‍ സാധ്യത. പ്രായാധിക്യം പരിഗണിച്ച് നജ്മ ഹെപ്ത്തുള്ള സ്ഥാനം ഒഴിഞ്ഞേക്കും. ആസാം മുഖ്യമന്ത്രി സ്ഥാനത്തെത്തിയ സര്‍ബ്ബാനന്ദ് സോനോവാളിനു പകരം കായികമന്ത്രിയെയും നിയോഗിക്കും.
















