കൊല്‍ക്കത്ത: ഭീകരാക്രമണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ റെയ്ഡും പരിശോധനകളും ശക്തമാക്കിയതോടെ ഭീകരര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറുമെന്ന ആശങ്ക. ഇതേത്തുടര്‍ന്ന് അതിര്‍ത്തികളിലെ പരിശോധനയും നിരീക്ഷണവും അതിശക്തമാക്കി.
എന്തുവിലകൊടുത്തും നുഴഞ്ഞുകയറ്റം തടയാന്‍ ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിന് നിര്‍ദ്ദേശം നല്‍കി. ഭീകരര്‍ ഇവിടേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത വളരെക്കൂടുതല്‍. ആസാം, ബംഗാള്‍ സര്‍ക്കാരുകളോടും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
















