പാനൂര്‍: എലാങ്കോട്് തട്ടില്‍പീടിക ലക്ഷംവീട് കോളനിയിലെ ദുരിതവും അധികൃതര്‍ കാണണം. പുതുതായി രൂപീകരിച്ച പാനൂര്‍ നഗരസഭയിലെ പത്താംവാര്‍ഡിലെ തട്ടില്‍പീടിക കോളനിയിലെ 11 കുടുംബങ്ങളാണ് പട്ടയം ലഭിക്കാത്തത് കാരണം തീരാദുരിതം അനുഭവിക്കുന്നത്. പട്ടയം ലഭിക്കാത്തത് കാരണം വീടുകള്‍ പുതുക്കിപണിയാനോ, നവീകരിക്കാനോ സാധിക്കാതെ കഷ്ടത്തിലാണ് ഇവര്‍. മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ച വീടുകള്‍ ജീര്‍ണ്ണിച്ച്് അപകടാവസ്ഥയിലാണ്. ചില വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. മഴകനത്തതോടെ പലരും ഇവിടെ നിന്ന് മാറി താമസിക്കുകയാണ്. പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും അധികൃതര്‍ക്ക് അനക്കമില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇടപ്പെടല്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ ഇവിടുത്തെ പാവങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കനിവുകാട്ടണമെന്നാവശ്യം ശക്തമായിട്ടുണ്ട്. വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എം.രത്‌നാകരന്‍ കോളനിനിവാസികളുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
















