പെരിന്തല്‍മണ്ണ: കട്ടുപ്പാറ പുഴയിലേക്ക് ഒഴുകുന്ന തോട്ടില്‍ വ്യാപകമായി മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ എന്നിവയെല്ലാം ഇവിടെ നിക്ഷേപിക്കുന്നു. അധികൃതര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരോ വാര്‍ഡിലും മാലിന്യം സംസ്കരണം സാധ്യമാകുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ റോഡും തോടും നിറഞ്ഞ് മാലിന്യം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും. നീരൊഴുക്കുള്ള തോട്ടില്‍ തള്ളുന്ന മാലിന്യം ഗുരുത ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: