കാടാമ്പുഴ: കാടാമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതായി പരാതി. ദിവസവും ആയിരകണക്കിന് ഭക്തജനങ്ങളാണ് ദൂരദേശങ്ങളില്‍ നിന്നുപോലും കാടമ്പുഴയിലെത്തുന്നത്. ക്ഷേത്രത്തിന് തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന നാലോളം ഹോട്ടലുകളെയാണ് ഇവരില്‍ മിക്കവരും ആശ്രയിക്കുന്നത്. എന്നാല്‍ ഈ ഹോട്ടുലുകളിലെല്ലാം അമിതവിലയാണ് ഭക്ഷണത്തിന് ഈടാക്കുന്നത് 32 മുതല്‍ 35 വരെയാണ് മസാലദോശക്ക് മറ്റ് സ്ഥലങ്ങളിലെ വില. എന്നാല്‍ കാടമ്പുഴയില്‍ ഇതിന് 40 രൂപയാണ്. നെയ്റോസ്റ്റ്, ഇഡ്ഡലി, അപ്പം, പൂരി തുടങ്ങി എല്ലാത്തിനും പൊള്ളുന്ന വിലയാണ്. പൂരിയും, ഇഡ്ഡലിയും പോലുള്ള ഭക്ഷണം കഴിച്ചാല്‍ വീണ്ടും ഒരെണ്ണം കൂടി വേണമെന്ന് തോന്നിയാല്‍ പണികിട്ടും. കാരണം പിന്നെയും മറ്റൊരു സെറ്റ് വാങ്ങേണ്ടി വരും. ആ സെറ്റിനൊപ്പം കറി ഉണ്ടാകില്ല. വേറെ 20 രൂപ നല്‍കിയാലെ കറി ലഭിക്കൂ. ശാന്തിയും സമാധാനവും തേടി ഭഗവതിയുടെ സന്നിധിയിലെത്തുന്ന ഭക്തന് ഈ ഹോട്ടലുകളിലൊന്നില്‍ കയറി ഇറങ്ങുന്നതോടെ എല്ലാ സമാധാനവും നഷ്ടപ്പെടും.
ഹോട്ടലുകള്‍ അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: