ഹൈദരാബാദ്: തെലങ്കാന ബൊല്ലാറം ഏരിയയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപൊയി പീഡിപ്പിച്ചു കൊലപ്പെടുത്തി. പ്രദേശത്തെ പതിവ് കുറ്റവാളിയും അടുത്തിടെ ജയില്‍ മോചിതനുമായ അനില്‍ കുമാറിനെ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പ്രദേശത്തെ കള്ളുഷാപ്പിനു സമീപം അമ്മയ്‌ക്കൊപ്പം നിന്ന പെണ്‍കുട്ടിയെ മിഠായി വാങ്ങിതരാമെന്ന് വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആള്‍താമസമില്ലാത്ത സ്ഥലതെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കുട്ടിയുടെ തലയില്‍ പാറകൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുനെന്ന് ബോല്ലാറും പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. സതീഷ് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പീഡിപ്പിച്ച് കൊന്ന നിലയില്‍ കണ്ടെത്തിയത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമ പ്രകാരം (പിഒസിഎസ്ഒ ആക്ട് പ്രകാരം) ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ തുടരന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.
















