Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കനത്ത മഴയ്‌ക്ക് സാധ്യത ഉത്തരാഖണ്ഡ് : അപകടാവസ്ഥ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2016, 08:40 am IST
in India

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തിനിരയായ ഗ്രാമങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നു

ഡെറാഡൂണ്‍: മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിക്ക് ശേഷം ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അടുത്ത 24 മണിക്കൂറിനുളളില്‍ ചിലസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. കടുത്ത പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടായ ശേഷം പ്രദേശത്ത് വീണ്ടും സമാനമായ സാഹചര്യമുളളപ്പോഴാണ് അധികൃതര്‍ ഓറഞ്ച് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പ്രദേശവാസികള്‍ സ്വയം മുന്‍കരുതല്‍ എടുക്കണമെന്നാണ് ഇത്തരം നിര്‍ദ്ദേശത്തിന്റെ അര്‍ത്ഥം.

ചിലയിടങ്ങളില്‍ ജലവിതാനം ഉയര്‍ന്നേക്കാം. നേരത്തെ പ്രദേശത്ത് റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഓറഞ്ച് ജാഗ്രതാനിര്‍ദേശം നല്‍കിയ ശേഷം ചെറിയ മഴകളുണ്ടായിട്ടുണ്ട്. ഭരണകൂടത്തിന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ അവര്‍ക്ക് പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാനായി. ദുരിത ബാധിത പ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട്, സൈന്യം, ഭാരത-തിബറ്റന്‍ അതിര്‍ത്തി പോലീസ്, സശസ്ത്ര സീമാബെല്‍, സംസ്ഥാന പോലീസ്, റവന്യൂ വകുപ്പ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. പിതോറഗഡ്, ചമോലി ജില്ലകളില്‍ മരണം പതിനാറായി.

ബസ്താരി അടക്കമുളള ഏഴ് ഗ്രാമങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തി. 10 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. 17 പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്.

ചമോലി ജില്ലയിലെ നാല് ഗ്രാമങ്ങളിലായി ആറ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഋഷികേശ്-ബദരീനാഥ് പാതയിലെ ഗതാഗതം ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ഗംഗോത്രി, യമുനോത്രി പാതകളിലെ ഉത്തരകാശിയിലെ ഏഴിടങ്ങളില്‍ ഗതാഗത തടസമുണ്ട്. എല്ലാ പാതകളും സഞ്ചാര യോഗ്യമാക്കാനായി പൊതുമരാമത്ത് വകുപ്പും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനും കഠിനമായി ശ്രമം തുടരുകയാണ്.

സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് അപകടനില കടന്നു. അതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ഉയര്‍ന്ന ഇടത്തേക്ക് മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.