ബീജിങ്: ദക്ഷിണ ചൈനയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അമ്പത് പേര്‍ മരിച്ചു. പന്ത്രണ്ട് പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്. യാങ്സ്റ്റസി നദിയുടെ തീരത്താണ് വെളളപ്പൊക്കം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. മധ്യ ഹൂബിയില്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങിയ തോരാത്ത മഴയില്‍ 27 പേരാണ് മരിച്ചത്.
400000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 15000ത്തിലേറെ വീടുകള്‍ തകര്‍ന്ന് വീഴുകയോ വന്‍ തകരാറുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷം ഹെക്ടര്‍ പ്രദേശത്ത് വിളനാശമുണ്ടായിട്ടുമുണ്ട്. ഏകദേശം 5.669 ബില്യന്‍ യുവാന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഗായ്‌ഷോവില്‍ മണ്ണിടിഞ്ഞ് മരിച്ച 23പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെളളപ്പൊക്ക പ്രദേശമായ അന്‍ഹൂയില്‍ നിന്ന് ആളുകള്‍ വളളത്തിലും മറ്റുമായി രക്ഷപ്പെടുകയാണ് ജൂണ്‍ പതിനെട്ട് മുതല്‍ തുടരുന്ന മഴയില്‍ പതിനെട്ട് പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. നാല് പേരെ കാണാതായിട്ടുമുണ്ട്.
എല്‍നിനോ പ്രതിഭാസമാണ് ഇത്തവണ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയിട്ടുളളത്.
യാങ്സ്റ്റസി, ഹുവായ് നദികളില്‍ ഇത്തവണ വെളളപ്പൊക്കമുണ്ടാകന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഉപപ്രധാനമന്ത്രി വാങ് യാങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
















