വലൻസിയ: ആറു രാഷ്‌ട്ര ഹോക്കി ടൂർണ്ണമെന്റിൽ ഇന്ത്യയ്‌ക്ക് തുടരെ രണ്ടാം സമനില. അവസാന മത്സരത്തിൽ സ്‌പെയിനിനോട് കുരുങ്ങി ഇന്ത്യ (1-1). പാവു ക്യുമാഡയയിലൂടെ മുന്നിലെത്തിയ സ്‌പെയ്‌നിനെ വി.ആർ. രഘുനാഥിലൂടെയാണ് ഇന്ത്യ തളച്ചത്. ടൂർണെമെന്റിൽ ഇന്ത്യയിപ്പോൾ നാലാമത്. ജർമ്മനിയാണ് ഒന്നാമതുള്ളത്.
കഴിഞ്ഞ മത്സരത്തിൽ അർജന്റീനയും ഇന്ത്യയെ തളച്ചിരുന്നു (3-3). കളിയുടെ ആദ്യ പകുതിയിൽ മേധാവിത്വം അർജന്റീനയ്‌ക്ക്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ കണ്ടെത്താൻ അർജന്റീനിയയ്‌ക്ക് കഴിഞ്ഞു. മറ്റിയാസ് പരെഡെസ് സ്‌കോറർ. ഗോൾ വീണതോടെ അർജന്റീനിയൻ പ്രതിരോധ നിരയ്‌ക്കെതിരെ പ്രത്യാക്രമണങ്ങൾ ഭാരതത്തിന്റെ ഭാഗത്തുനിന്നുമുണ്ടായി. അതിനു ഫലവുമുണ്ടായി ഭാരതീയ താരം റം ദീപിനെ ഗോൾമുഖത്ത് ഫൗൾ ചെയ്തതിനു ലഭിച്ച കിക്ക് രൂപിന്ദർപാൽ സിങ് വലയിലെത്തിച്ചു.
പിന്നീട് അർജന്റീനയ്‌ക്കായി ഗോൺസാലോ പെല്ലിയറ്റ്, ലൂക്കാസ് വില എന്നിവർ ഗോൾ നേടി. റാംദീപ് സിങ്, സുനിൽ വാല്മീകി എന്നിവർ മറ്റു സ്‌കോറർമാർ.
















