നാഗപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആരാധന പുലര്‍ത്തുന്നത് കുറ്റമാണെങ്കില്‍ ഞാന്‍ കുറ്റവാളിയാണെന്നു സമ്മതിക്കുന്നതിന് മടിയില്ലെന്ന് പഹ്‌ലാജ് നിഹലാനി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തലവനാണ് പഹ്‌ലാജ് നിഹലാനി.
ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിയ്‌ക്കവേ, രാജ്യത്തിനു വേണ്ടി ജോലി ചെയ്യുന്ന, അതിവേഗം തീരുമാനമെടുക്കുന്ന ഒരു പ്രധാനമന്ത്രിയെ ഇതാദ്യമായാണ് കാണുന്നതെന്ന് നിഹലാനി പറഞ്ഞു. അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ആ മനുഷ്യനില്‍ നാം ഓരോരുത്തരും അഭിമാനിക്കണം. പ്രധാനമന്ത്രിയെ ആരാധിക്കുന്നത് കുറ്റമാണെങ്കില്‍ ഞാന്‍ കുറ്റവാളിയാണെന്ന് സമ്മതിക്കാന്‍ എനിക്കു മടിയില്ല.
ഞാനദ്ദേഹത്തെ അത്രത്തോളം ആരാധിക്കുന്നു, നിഹലാനി പറഞ്ഞു. നരേന്ദ്ര മോദിയുടെ ചംചയാണ് നിഹലാനി എന്ന കേജ്‌രിവാളിന്റെ പരിഹാസത്തിനു മറുപടി നല്‍കുകയായിരുന്നു നിഹലാനി.
















